---
title: "മേക്കുന്നിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു ; നാലോളം ഇരു ചക്ര വാഹനങ്ങളും തകർത്തു"
english_title: "Mekkunnu Car Loses Control Hits Pedestrians Four Two Wheelers Damaged KL77F7506 Accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389802/mekkunnu-car-loses-control-hits-pedestrians-four-two-wheelers-damaged"
published_at: "2026-11-01T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae77174b4251_mekkunnu-car-loses-control-hits-pedestrians-four-two-wheelers.jpg"
keywords: ["Mekkunnu Accident", "KL77F7506 Car", "Panur Mekkunnu Road Accident", "Pedestrians Injured Rasheeda Kumaran", "KL58V8257 KL13AE7143"]
---

# മേക്കുന്നിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു ; നാലോളം ഇരു ചക്ര വാഹനങ്ങളും തകർത്തു

> **Lead Summary:** പാനൂർ: പാനൂർ മേക്കുന്നിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 11.49 ഓടെയാണ് അപകടം. മേക്കുന്ന് -മോന്താൽ ഭാഗത്തേക്ക് പോകുന്ന റോഡിൽ വെച്ചാണ് KL 77 F 7506 നമ്പർ കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരായ കായപ്പനച്ചിയിലെ റഷീദ , ഏറാമലയിലെ കുമാരൻ എന്നിവരെ ഇടിച്ചത്.

## Article Content

പാനൂർ: പാനൂർ മേക്കുന്നിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 11.49 ഓടെയാണ് അപകടം. മേക്കുന്ന് -മോന്താൽ ഭാഗത്തേക്ക് പോകുന്ന റോഡിൽ വെച്ചാണ് KL 77 F 7506 നമ്പർ കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരായ കായപ്പനച്ചിയിലെ റഷീദ , ഏറാമലയിലെ കുമാരൻ എന്നിവരെ ഇടിച്ചത്.

ഇരുവരെയും ഇടിച്ച് തെറിപ്പിച്ച ശേഷം റോഡരികിൽ പാർക്ക് ചെയ്തിരുന്ന KL 58 V 8257 നമ്പർ മോട്ടോർ സൈക്കിൾ, KL 13 AE 7143 നമ്പർ സ്കൂട്ടർ എന്നിവയിലടക്കം 4 നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളിലിടിച്ചാണ് കാർ നിന്നത്.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര സ്വദേശിയാണ് കാർ ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിടുണ്ട്. ബ്രേക്കിന് പകരം ആക്സിലേറ്റർ നൽകിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

English Summary: Car out of control at Mekkunnu hits and throws pedestrians four two wheelers also destroyed. Two people injured in accident where car out of control hit pedestrians at Panur Mekkunnu. Accident happened at around 11.49 am today. KL 77 F 7506 number car went out of control on road going to Mekkunnu Monthal side and hit pedestrians Rasheeda 44 from Kayappanachi and Kumaran 80 from Eramala. After hitting and throwing both car stopped after hitting 4 parked two wheelers including KL 58 V 8257 number motor cycle KL 13 AE 7143 number scooter parked on roadside. Injured in accident were admitted to hospitals. Police found that car was driven by native of Perambra. Preliminary assumption is accident happened because accelerator was given instead of brake.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389802/mekkunnu-car-loses-control-hits-pedestrians-four-two-wheelers-damaged)