---
title: "കെ. ആർ. നാരായണൻ പുരസ്‌കാരം മാഹി എക്സൽ പബ്ലിക് സ്കൂൾ അധ്യാപകനും, കവിയുമായ റീജേഷ് രാജന്"
english_title: "KR Narayanan Award 2026 Reejesh Rajan Mahe Excel Public School Teacher Poet Aksharakoottukal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389736/kr-narayanan-award-2026-reejesh-rajan-mahe-excel-public-school"
published_at: "2026-11-01T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6de8f696e5_kr-narayanan-award-2026-reejesh-rajan-mahe-excel-public-school.jpg"
keywords: ["KR Narayanan Award", "Reejesh Rajan", "Mahe Excel Public School", "Jan Abhiyan Trust Kozhikode", "Aksharakoottukal Poetry"]
---

# കെ. ആർ. നാരായണൻ പുരസ്‌കാരം മാഹി എക്സൽ പബ്ലിക് സ്കൂൾ അധ്യാപകനും, കവിയുമായ റീജേഷ് രാജന്

> **Lead Summary:** ജൻ അഭിയാൻ ട്രസ്റ്റ്, കോഴിക്കോട് ഏർപ്പെടുത്തിയ 2026-ലെ കെ. ആർ. നാരായണൻ പുരസ്‌കാരത്തിന് മാഹി എക്സൽ പബ്ലിക് സ്കൂൾ അധ്യാപകനും കവിയുമായ റീജേഷ് രാജൻ അർഹനായി. വിവിധ മേഖലകളിൽ കഴിവും മികവും തെളിയിച്ച വ്യക്തികളെ ആദരിക്കുന്നതിനായി ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന കെ. ആർ. നാരായണന്റെ സ്മരണാർത്ഥമാണ് ട്രസ്റ്റ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

## Article Content

ജൻ അഭിയാൻ ട്രസ്റ്റ്, കോഴിക്കോട് ഏർപ്പെടുത്തിയ 2026-ലെ കെ. ആർ. നാരായണൻ പുരസ്‌കാരത്തിന് മാഹി എക്സൽ പബ്ലിക് സ്കൂൾ അധ്യാപകനും കവിയുമായ റീജേഷ് രാജൻ അർഹനായി. വിവിധ മേഖലകളിൽ കഴിവും മികവും തെളിയിച്ച വ്യക്തികളെ ആദരിക്കുന്നതിനായി ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന കെ. ആർ. നാരായണന്റെ സ്മരണാർത്ഥമാണ് ട്രസ്റ്റ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

റീജേഷ് രാജന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ 'അക്ഷരക്കൂട്ടുകൾ' പരിഗണിച്ചാണ് സാഹിത്യ മേഖലയിലെ ഈ അംഗീകാരം. വൈവിധ്യമാർന്ന വിഷയങ്ങളെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നതും സമകാലിക മലയാള കവിതയിൽ വേറിട്ടൊരു ആവിഷ്കാരശൈലി പുലർത്തുന്നതുമാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.നവംബർ 9 തിങ്കളാഴ്ച കോഴിക്കോട് കൈരളി വേദി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

അധ്യാപന രംഗത്തും സാഹിത്യ സാംസ്കാരിക രംഗത്തും സജീവമായ റീജേഷ് രാജന് ലഭിച്ച ഈ അംഗീകാരം മാഹിയുടെ സാഹിത്യ മേഖലയ്ക്കും അഭിമാനമായി.

English Summary: KR Narayanan Award to Reejesh Rajan who is teacher and poet of Mahe Excel Public School. Reejesh Rajan who is teacher and poet of Mahe Excel Public School became eligible for KR Narayanan Award 2026 instituted by Jan Abhiyan Trust Kozhikode. Trust has instituted this award in memory of KR Narayanan who was tenth President of India to honor persons who proved talent and excellence in various fields. This recognition in literary field is considering second poetry collection of Reejesh Rajan Aksharakoottukal. Presenting diverse subjects in simple language and maintaining distinct expression style in contemporary Malayalam poetry made eligible for award. Award will be presented at function to be held on Monday November 9 at Kozhikode Kairali Vedi Auditorium. This recognition received by Reejesh Rajan who is active in teaching field and literary cultural field became pride for literary field of Mahe also.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389736/kr-narayanan-award-2026-reejesh-rajan-mahe-excel-public-school)