---
title: "ചമ്പാട് വീട്ടമ്മ  പുറത്ത് പോയ സമയത്ത് വീട്ടിൽ അതിക്രമം ; ഫാനും, ടിവിയും, മേശയും നശിപ്പിച്ചു, മലമൂത്രവിസർജനവും നടത്തി"
english_title: "Chambad House Trespass Vandalism Fan TV Table Destroyed Panoor Police Investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389686/chambad-arayakool-house-trespass-vandalism-panoor-police"
published_at: "2026-10-31T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae622621c122_Untitled-9_copy.jpg"
keywords: []
---

# ചമ്പാട് വീട്ടമ്മ  പുറത്ത് പോയ സമയത്ത് വീട്ടിൽ അതിക്രമം ; ഫാനും, ടിവിയും, മേശയും നശിപ്പിച്ചു, മലമൂത്രവിസർജനവും നടത്തി

> **Lead Summary:** ചമ്പാട്: ചമ്പാട് അരയാക്കൂലിൽ വീടുപൂട്ടി വീട്ടമ്മ പുറത്ത് പോയ സമയത്ത് വീട്ടിൽ അതിക്രമം. ജന്മീന്റവിട പുഷ്പലതയുടെ വീട്ടിലാണ് സംഭവം. ഉച്ചക്ക് 2 മണിയോടെ വീടുപൂട്ടി പോയ പുഷ്പലത വൈകീട്ട് 6 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കാണുന്നത്.

## Article Content

ചമ്പാട്: ചമ്പാട് അരയാക്കൂലിൽ വീടുപൂട്ടി വീട്ടമ്മ പുറത്ത് പോയ സമയത്ത് വീട്ടിൽ അതിക്രമം. ജന്മീന്റവിട പുഷ്പലതയുടെ വീട്ടിലാണ് സംഭവം. ഉച്ചക്ക് 2 മണിയോടെ വീടുപൂട്ടി പോയ പുഷ്പലത വൈകീട്ട് 6 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കാണുന്നത്.

തുടർന്ന് പരിശോധിച്ചപ്പോൾ മുറിയിലെ സീലിംഗ് ഫാനിന്റെ ലീഫുകൾ ഒടിച്ച നിലയിലും, ടി.വിയും, മേശയും,അടുക്കളയിലെ മിക്സിയും മറിച്ചിട്ട നിലയിലും കാണുകയായിരുന്നു. വരാന്തയിൽ മലമൂത്രവിസർജനവും നടത്തിയിരുന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മിഠായികൾ മാത്രമാണ് മോഷണം പോയത്. പുഷ്പലതയുടെ പരാതിയെ തുടർന്ന് പാനൂർ എസ്.ഐ മരിയ പ്രിൻസും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി സമീപവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വാർഡംഗം ജിൻഷയും സ്ഥലത്തെത്തി. സി.സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പോലീസ്.

English Summary: House trespass when housewife went out in Chambad Fan TV table destroyed and defecation urination done. Trespass in house when housewife locked house and went out at Chambad Arayakool. Incident happened at Janmintavida Pushpalatha house. Pushpalatha who locked house and went at 2 pm in afternoon saw door in open condition when returned at 6 pm evening. Then on checking ceiling fan leaves in room were found in broken condition and TV table mixer in kitchen were found in overturned condition. Defecation and urination was also done in verandah. Only sweets kept in fridge were stolen. Following Pushpalatha complaint Panoor SI Maria Prince and team reached spot conducted inspection and collected information from nearby residents. Ward member Jinsha also reached spot. Police are checking CCTV visuals.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389686/chambad-arayakool-house-trespass-vandalism-panoor-police)