---
title: "ഡോക്ടറുടെ കുറിപ്പടിയില്ലാതെ വീര്യം കൂടിയ ഗുളികകൾ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും ; മൂലക്കടവിലെ റോയൽ ഫാർമ മെഡിക്കൽസ് അടപ്പിച്ച് ഡിവൈഎഫ്ഐ"
english_title: "Royal Pharma Medical Store Complaint Capsules Issue Local News"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389668/royal-pharma-medical-store-complaint-capsules-issue"
published_at: "2026-10-31T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6046cc9d3f_royal-pharma-medical-store-complaint.jpg"
keywords: ["Royal Pharma", "Medical Store Complaint", "Pregabalin Capsules", "Local News Kannur", "Pharmacy Issue"]
---

# ഡോക്ടറുടെ കുറിപ്പടിയില്ലാതെ വീര്യം കൂടിയ ഗുളികകൾ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും ; മൂലക്കടവിലെ റോയൽ ഫാർമ മെഡിക്കൽസ് അടപ്പിച്ച് ഡിവൈഎഫ്ഐ

> **Lead Summary:** പാനൂർ: മൂലക്കടവ് കമ്പിപ്പാലത്തിന് സമീപംപ്രവർത്തിക്കുന്ന ഇംഗ്ലീഷ് മരുന്ന് ഷോപ്പിൽ നിന്നും കുറിപ്പടിയില്ലാതെ വിദ്യാർത്ഥികൾക്ക് വീര്യം കൂടിയ ഗുളികകൾ വിറ്റഴിക്കുന്നത് തടഞ്ഞ്ഡി.വൈ.എഫ്.ഐ പ്രവർത്തകർ.മൂലക്കടവ് പാനൂർ റോഡിൽ പ്രവർത്തിക്കുന്ന റോയൽ ഫാർമ മെഡിക്കൽസ്ഥാപനത്തിൽ നിന്നാണ് ഇത്തരം ഗുളികകൾആവശ്യക്കാർക്ക് നൽകുന്നത്.

## Article Content

പാനൂർ: മൂലക്കടവ് കമ്പിപ്പാലത്തിന് സമീപംപ്രവർത്തിക്കുന്ന ഇംഗ്ലീഷ് മരുന്ന് ഷോപ്പിൽ നിന്നും കുറിപ്പടിയില്ലാതെ വിദ്യാർത്ഥികൾക്ക് വീര്യം കൂടിയ ഗുളികകൾ വിറ്റഴിക്കുന്നത് തടഞ്ഞ്ഡി.വൈ.എഫ്.ഐ പ്രവർത്തകർ.മൂലക്കടവ് പാനൂർ റോഡിൽ പ്രവർത്തിക്കുന്ന റോയൽ ഫാർമ മെഡിക്കൽസ്ഥാപനത്തിൽ നിന്നാണ് ഇത്തരം ഗുളികകൾആവശ്യക്കാർക്ക് നൽകുന്നത്.

സംഭവം വിവാദമായതോടെ സ്ഥാപനം പൂട്ടിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൊടികുത്തി.യുവാക്കൾക്കും, കുട്ടികൾക്കും വീര്യം കൂടിയ വീര്യം കൂടിയഗുളികകൾ വിൽപ്പന നടത്തുന്നതായി നാട്ടുകാർക്ക് അടുത്തിടെയായി സൂചനലഭിച്ചിരുന്നു. ഡോക്ടർമാരുടെ കുറിപ്പുകൾ ഇല്ലാതെ നടത്തുന്ന ഇത്തരംപ്രവർത്തിക്കെതിരെ ഡി.വൈ.എഫ്.ഐ.പ്രവർത്തകർ രംഗത്തിറങ്ങുകയായിരുന്നു.യാദൃശ്ചികമായി സമീപ പ്രദേശത്തെ ഒരു

കുട്ടിയുടെ കൈവശം രക്ഷിതാക്കൾ ഗുളികകൾകണ്ടെത്തുകയായിരുന്നു. കൂടുതൽ പഠനം നടത്തിയതോടെ ഫോർത്ത് സ്റ്റേജിലൊക്കെയെത്തിയ ക്യാൻസർ രോഗികൾ വേദന സംഹാരിയായി നൽകുന്ന ഗുളികകളാണിതെന്ന് കണ്ടെത്തി. 650mg, 350mg എന്നിങ്ങനെയുള്ള ഗുളികകളാണ് വൈകീട്ട് 6 മുതൽ 9 വരെയുള്ള സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നതെന്ന് പള്ളൂർ മേഖല

ഡി.വൈ.എഫ്.ഐ സെക്രട്ടറി ടി.കെ രാഗേഷ് പറഞ്ഞു. ഈ ഗുളികകൾ കഴിക്കുന്ന കുട്ടികൾ ഏറെ നേരം മയങ്ങുന്നഅവസ്ഥയിലായിരിക്കും. പരീക്ഷിക്കാനായി ഷോപ്പിലേക്ക്ഗുളിക ആവശ്യപ്പെട്ട് പ്രവർത്തകനെഅയക്കുകയായിരുന്നു.ഡോക്ടർമാരുടെകുറിപ്പില്ലാതെ ഇയാൾക്ക് സെയിൽസ്മാൻ ഗുളികനൽകി പണം വാങ്ങി.

ഇതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർകടയിലെത്തി പ്രതിഷേധിച്ചു. കടയിൽ ഇത്തരം ഗുളികകൾ സൂക്ഷിച്ച പെട്ടികൾകണ്ടെത്തി പന്തക്കൽ പോലീസിൽവിവരമറിയിച്ചു. സെയിൽസ് മാൻ മാരേയും,കണ്ടെത്തിയ ഗുളികകളും പോലീസിൽഏൽപ്പിച്ചു. സംഭവമറിഞ്ഞ് നിരവധിയാളുകൾപരിസരത്ത് ഓടിയെത്തി. കേരളത്തിൽഓപ്പറേഷൻ തൂഫാൻ നടപടി വന്നതോടെ ലഹരിമാഫിയ സംഘങ്ങൾ മൂലക്കടവ് പരിസരങ്ങളിൽതമ്പടിച്ച് ലഹരി ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതായിനാട്ടുകാർ പരാതിപ്പെടുന്നു. ലഹരി മാഫിയസംഘങ്ങൾക്കെതിരെ ശക്തമായ പ്രതിരോധംതീർക്കുമെന്ന് ഡി.വൈ.എഫ്.ഐപള്ളൂർ മേഖലകമ്മിറ്റി അറിയിച്ചു.പാണ്ടിവയൽഭാഗത്തെ പെട്ടിക്കടകൾ വഴി ലഹരി

ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനെതിരെയുംഡി.വൈ.എഫ്.ഐ പ്രതിഷേധിച്ച് സമരരംഗത്തിറങ്ങി നിറുത്തലാക്കിയിരുന്നു.കുറിപ്പടിയില്ലാതെ നൽകിയ ഇത്തരം ഗുളികകൾവിദഗ്ദ പരിശോധനയ്ക്കയച്ച ശേഷംനടപടികളുമായി മുന്നോട്ട് പോകുമെന്ന് പന്തക്കൽപോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389668/royal-pharma-medical-store-complaint-capsules-issue)