---
title: "പന്ന്യന്നൂർ പഞ്ചായത്തിലെ 4 ടൗണുകൾ ബീക്കൺ ടൗണുകളായി പ്രഖ്യാപിച്ചു."
english_title: "Pannyannur Panchayat 4 Towns Beacon Towns Declaration NSS Dance Aathreyakam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389662/pannyannur-panchayat-4-towns-beacon-towns-declared"
published_at: "2026-10-31T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5fa426eeb5_pannyannur-panchayat-4-towns-beacon.jpg"
keywords: ["Pannyannur Panchayat Beacon Towns", "Marankandi Pannyannur Manekkara Mele Chambad", "Chothavoor Higher Secondary School NSS", "Aathreyakam Dance"]
---

# പന്ന്യന്നൂർ പഞ്ചായത്തിലെ 4 ടൗണുകൾ ബീക്കൺ ടൗണുകളായി പ്രഖ്യാപിച്ചു.

> **Lead Summary:** ചമ്പാട്: പ്രഖ്യാപനത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്. വിദ്യാർത്ഥികളുടെ നൃത്താവിഷ്കാരം ആത്രേയകവും നടന്നു.മാരാങ്കണ്ടി, പന്ന്യന്നൂർ, മനേക്കര, മേലെ ചമ്പാട് എന്നിങ്ങനെ 4 ടൗണുകളാണ് ബീക്കൺ ടൗണുകളായി പ്രഖ്യാപിച്ചത്. മാരാങ്കണ്ടി ടൗണിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

ചമ്പാട്: പ്രഖ്യാപനത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്. വിദ്യാർത്ഥികളുടെ നൃത്താവിഷ്കാരം ആത്രേയകവും നടന്നു.മാരാങ്കണ്ടി, പന്ന്യന്നൂർ, മനേക്കര, മേലെ ചമ്പാട് എന്നിങ്ങനെ 4 ടൗണുകളാണ് ബീക്കൺ ടൗണുകളായി പ്രഖ്യാപിച്ചത്. മാരാങ്കണ്ടി ടൗണിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് ടൗണുകളിൽ ശുചിത്വ സന്ദേശവുമായി ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നൃത്താവിഷ്ക്കാരം ആത്രേയകം അരങ്ങേറി. മേലെ ചമ്പാട് ടൗണിൽ അരങ്ങേറിയ സമാപന യോഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ കെ.ലീല ടീച്ചർ ഉദ്ഘാടനം ചെയ്തു.

മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഹരിദാസ് അധ്യക്ഷനായി. വാർഡംഗം നസീർ ഇടവലത്ത് സ്വാഗതം പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. എൻ.എസ്.എസിലെ 18 വിദ്യാർത്ഥികളാണ് നൃത്താവിഷ്കാരം നടത്തിയത്. പ്രിൻസിപ്പൽ ജെ. ഇന്ദിര,പ്രോഗ്രാം ഓഫീസർ പി.എം ടിന കൃഷ്ണൻ,അസി. പ്രോഗ്രാം ഓഫീസർ ടി. ഗ്രീഷ്മ എന്നിവർ നേതൃത്വം നൽകി.

English Summary: 4 towns in Pannyannur Panchayat declared as Beacon Towns. As part of declaration dance performance Aathreyakam by NSS students of Chambad Chothavoor Higher Secondary School was also held. 4 towns namely Marankandi Pannyannur Manekkara Mele Chambad were declared as Beacon Towns. Grama Panchayat President S Snoya inaugurated function held at Marankandi town. Then dance performance Aathreyakam with cleanliness message by NSS students of Chothavoor Higher Secondary School was staged in towns. Concluding meeting staged at Mele Chambad town was inaugurated by Standing Committee Chairperson K Leela Teacher. Former Panchayat President T Haridas presided. Ward member Naseer Idavalath welcomed. Various political party leaders people's representatives participated. 18 students of NSS performed dance. Principal J Indira Program Officer PM Tina Krishnan Asst Program Officer T Greeshma led.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389662/pannyannur-panchayat-4-towns-beacon-towns-declared)