---
title: "എലാങ്കോട് -  കണ്ണം വെള്ളി റോഡ് പ്രവൃത്തി ; കരാറുകാരൻ പിഴയോടു കൂടി വർക്ക് പൂർത്തികരിക്കണമെന്ന ഭരണ സമിതി തിരുമാനം   ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്  ബിജെപി"
english_title: "Elangode Kannam Velli Road Work Delay Panoor Municipality BJP Protest Council Decision"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389659/elangode-kannam-velli-road-work-delay-bjp-protest-panoor"
published_at: "2026-10-31T19:36:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5f61e1f773_Untitled-6_copy.jpg"
keywords: ["Elangode Kannam Velli Road", "Panoor Municipality", "BJP Panoor Area Committee", "Road Work Delay", "Council Meeting"]
---

# എലാങ്കോട് -  കണ്ണം വെള്ളി റോഡ് പ്രവൃത്തി ; കരാറുകാരൻ പിഴയോടു കൂടി വർക്ക് പൂർത്തികരിക്കണമെന്ന ഭരണ സമിതി തിരുമാനം   ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്  ബിജെപി

> **Lead Summary:** എലാങ്കോട്: എലാങ്കോട് - കണ്ണം വെള്ളി റോഡ് രണ്ട് പ്രോജക്റ്റുകളിലായി 10 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻ്റ്റർ നടന്നിട്ട് മൂന്ന് വർഷമായിട്ടുംകരാറുകാരൻ വർക്ക് ഇതുവരെ തുടങ്ങിയിട്ടില്ല.പൂർണ്ണമായുംനഗര സഭഎഞ്ചിനിയറിങ് വിംങ്ങിൻ്റെഅനാസ്ഥയാണ് അദ്യംവർക്ക് തുടങ്ങാൻ തടസമായത്.3.60 മീറ്റർ വീതിയുള്ള റോഡ് 3 മീറ്റർ വെച്ച് എസ്റ്റിമേറ്റ് തയ്യറാക്കിയതാണ് അദ്യമായി വർക്ക് തടസപ്പെടാൻകാരണമായത്.

## Article Content

എലാങ്കോട്: എലാങ്കോട് - കണ്ണം വെള്ളി റോഡ് രണ്ട് പ്രോജക്റ്റുകളിലായി 10 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻ്റ്റർ നടന്നിട്ട് മൂന്ന് വർഷമായിട്ടുംകരാറുകാരൻ വർക്ക് ഇതുവരെ തുടങ്ങിയിട്ടില്ല.പൂർണ്ണമായുംനഗര സഭഎഞ്ചിനിയറിങ് വിംങ്ങിൻ്റെഅനാസ്ഥയാണ് അദ്യംവർക്ക് തുടങ്ങാൻ തടസമായത്.3.60 മീറ്റർ വീതിയുള്ള റോഡ് 3 മീറ്റർ വെച്ച് എസ്റ്റിമേറ്റ് തയ്യറാക്കിയതാണ് അദ്യമായി വർക്ക് തടസപ്പെടാൻകാരണമായത്.

പിന്നിട് എസ്റ്റിമേറ്റ്റിവെയിസ് ചെയ്യുന്നത് സംബന്ധിച്ച്അന്നത്തെ കൗൺസിലർ എം രത്‌നാകരൻകൗൺസിൽ യോഗത്തിൽ നിരവധി തവണവിഷയം അവതരിപ്പിച്ചു.മൂന്ന് അസിസ്ൻ്റ് എഞ്ചിനീയർമാർ സ്ഥലം മാറിപ്പോയിട്ടും

അനാസ്ഥ തുടർന്നു.റീവെയിസ് എസ്റ്റിമേറ്റ്അംഗീകാരം കിട്ടിയതിന് ശേഷം കരാറുകാരൻ രമേഷ് ബാബു വർക്ക് ഏറ്റെടുക്കാൻ തുടങ്ങുബോൾകുടിവെള്ള പദ്ധതിക്കായി ഊരാളുങ്കൽ കമ്പനി റോഡിൽ വലിയ കുഴി എടുത്തതിനാൽ വർക്ക് തടസപ്പെട്ടു.

കരാറുകാരൻ്റെ അനാസ്ഥ അല്ലാതിരുന്നിട്ടും പിഴയോടു കൂടി വർക്ക് പൂർത്തികരിക്കാനാണ് ഭരണസമിതി തിരുമാനം.നിലവിലെ കൗൺസിലർ ജസിത സുരേന്ദ്രനും ഇത് സംബന്ധിച്ച് നഗരസഭാ കൗൺസിലിൽവിഷയം അവതരിപ്പിച്ചിരുന്നു.കൂടാതെ ചെയർപേഴ്‌സണും നഗരസഭാ സെക്രട്ടറിക്കുംഇത് സംബന്ധിച് കത്ത് നൽകിയിരുന്നു.

ഇപ്പോൾ ടാറിന് വില കൂടിയതിനാൽനഗരസഭ ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിലവിൽ കൂട്ടി നൽകിയ ടാർ വിലഅംഗീകരിച്ച് തന്നാൽ മാത്രമേ വർക്ക് എടുക്കാൻ കഴിയു എന്ന സാഹചര്യത്തിൽ ഭരണസമിതിയുടെ ഈ തിരുമാനംഎലാങ്കോട് പ്രദേശത്തെ ജനങ്ങളോടുള്ളവെല്ലുവിളിയാണ്. ഒക്ടോബർ 28 ന് നടന്ന കൗൺസിൽ യോഗത്തിൽപ്രസ്തൂത റോഡ് പ്രവൃത്തി സംബന്ധിച്ച് തെറ്റായ വിവരമാണ് ചെർയർപേഴ്ൺ കൂടത്തിൽ നൗഷത്ത് ,വാർഡ് കൗൺസിലർ ജസിത സുരേന്ദ്രന് നൽകിയതത്രെ.ചെയർപേഴ്സൻ്റെ നടപടിയിൽ ബി ജെ പി പാനൂർ എറിയാ കമ്മിറ്റി യോഗം ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.

എലാങ്കോട് കണ്ണ വെള്ളി റോഡ് വിഷയത്തിൽ ഭരണണ സമിതി അനു കൂലമായ നിലപാട് സ്വികരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് പാനൂർ ഏറിയാ കമ്മിറ്റി നേതൃത്വം നൽകും.യോഗത്തിൽ ബിജെപി പാനൂർ ഏറിയ പ്രസിഡണ്ട്ടി കെ രാജേഷ് അധ്യക്ഷത വഹിച്ചു.കെ കാർത്തിക,ജനിൽ കുമാർ,കെ പി സുഖില,കെ സഹജ,കെ.പ്രകാശൻ.എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389659/elangode-kannam-velli-road-work-delay-bjp-protest-panoor)