---
title: "കണ്ണൂരിൽ  നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ"
english_title: "Kannur Parked Scooter Theft Case Youth Arrested Criminal Cases Abdul Muneer"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389639/kannur-parked-scooter-theft-youth-arrested-edakkad"
published_at: "2026-10-31T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5bd101c6ed_1001474565.jpg"
keywords: ["Kannur Town Police", "Scooter Theft Case", "Abdul Muneer Arrest", "Edakkad Pothuvachery", "Criminal Cases"]
---

# കണ്ണൂരിൽ  നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

> **Lead Summary:**  കണ്ണൂർ : കണ്ണൂർ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

 കണ്ണൂർ : കണ്ണൂർ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

എടക്കാട് പൊതുവാച്ചേരി സ്വദേശി അബ്ദുൾ മുനീറിനെയാണ് 31 കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബർ ആറാം തീയതിയാണ് ചൊവ്വ കോപ്പറേറ്റീവ് ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന ആക്ടീവ സ്കൂട്ടർ മോഷണം പോയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ അഖിൽ ടി കെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു പി വി ലതീഷ് എം എം സിവിൽ പോലീസ് ഓഫീസർമാരായ നിഷാന്ത് വി കെ രതീഷ് സി ബാബു മണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

English Summary: Kannur Youth who is accused in several criminal cases arrested by Kannur Town Police in case of stealing parked scooter. Edakkad Pothuvachery native Abdul Muneer 31 was caught by Kannur Town Police. Activa scooter parked near Chovva Cooperative Bank was stolen on September 6. Accused was caught in investigation conducted in connection with this incident. Team comprising Sub Inspector Akhil TK Senior Civil Police Officers Baiju PV Latheesh MM Civil Police Officers Nishanth VK Ratheesh C Babu Mani under direction of Kannur Town Police Station Inspector Mahesh Kandambeth took accused into custody.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389639/kannur-parked-scooter-theft-youth-arrested-edakkad)