---
title: "ചമ്പാട് അരയാക്കൂലിൽ സേവാഭാരതി സൗജന്യ ദന്തൽ പരിശോധന ക്യാമ്പ് നടത്തി"
english_title: "Champad Arayakool Sevabharathi Free Dental Checkup Camp Held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389589/champad-arayakool-sevabharathi-free-dental-camp"
published_at: "2026-10-31T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae58b4d0cbce_champad-arayakool-sevabharathi-free-dental-camp_copy.jpg"
keywords: ["Champad Arayakool", "Sevabharathi Dental Camp", "Free Dental Checkup", "Mahe Dental College", "Arayakool Juma Masjid"]
---

# ചമ്പാട് അരയാക്കൂലിൽ സേവാഭാരതി സൗജന്യ ദന്തൽ പരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** ചമ്പാട്: ചമ്പാട് അരയാക്കൂലിൽ സേവാഭാരതി സൗജന്യ ദന്തൽ പരിശോധന ക്യാമ്പ് നടത്തി. അരയാക്കൂൽ ജുമാ മസ്ജിദ് പ്രസിഡന്റ് അഷ്റഫ് ഹാജി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡണ്ട് പി. സന്തോഷ് അധ്യക്ഷനായി.

## Article Content

ചമ്പാട്: ചമ്പാട് അരയാക്കൂലിൽ സേവാഭാരതി സൗജന്യ ദന്തൽ പരിശോധന ക്യാമ്പ് നടത്തി. അരയാക്കൂൽ ജുമാ മസ്ജിദ് പ്രസിഡന്റ് അഷ്റഫ് ഹാജി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡണ്ട് പി. സന്തോഷ് അധ്യക്ഷനായി.

മാഹി ഡന്റൽ കോളേജ് പ്രസിഡണ്ട് ഡോ. ആകാശ് ക്യാമ്പ് വിശദീകരിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി സൂരജ് സേവാ സന്ദേശം നൽകി. ഉദ്ഘാടകനായ അഷ്റഫ് ഹാജിയെ റിട്ട. ബി.എസ്.എഫ് ഇൻസ്പെക്ടർ വി.പി മനോഹരനും, ക്യാമ്പിന് സ്ഥലം വിട്ടു നൽകിയ ഫൈസലിനെ സൂരജും, ഡോ. ആകാശിനെ എം വി ജനാർദ്ദനനും ഷാളണിയിച്ച് ആദരിച്ചു. ലഡാക്കിൽ സ്വാതന്ത്ര ദിന പതാക ഉയർത്തിയ പ്രീതയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

സെക്രട്ടറി പി. സഞ്ജീവ് കുമാർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി ആർ.പി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. നിരവധിയാളുകൾ ക്യാമ്പിൽ പങ്കെടുത്ത് പരിശോധന നടത്തി.

English Summary: Sevabharathi conducted free dental checkup camp at Champad Arayakool. Arayakool Juma Masjid President Ashraf Haji inaugurated by lighting auspicious lamp. Sevabharathi President P Santhosh presided. Mahe Dental College President Dr Akash explained camp. Sevabharathi District Secretary Sooraj gave Seva message. Inaugurator Ashraf Haji was honored with shawl by Retd BSF Inspector VP Manoharan and Faisal who gave space for camp by Sooraj and Dr Akash by MV Janardanan. Preetha who hoisted Independence Day flag in Ladakh was honored with gift at function. Secretary P Sanjeev Kumar welcomed and Joint Secretary RP Pradeep Kumar thanked. Many people participated in camp and underwent checkup.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389589/champad-arayakool-sevabharathi-free-dental-camp)