---
title: "കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന യുവതിയുടെ ഒന്നര ലക്ഷത്തിന്റെ ഐഫോൺ കവർന്നു ; യുവാവ് അറസ്റ്റിൽ"
english_title: "Kozhikode Railway Station iPhone Theft Case Youth Arrested iPhone 16 Pro Max"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389580/kozhikode-railway-station-iphone-theft-youth-arrested-malappuram"
published_at: "2026-10-31T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae57d15f245e_kozhikode-railway-station-iphone-theft-youth-arrested-malappuram.jpg"
keywords: ["Kozhikode Railway Police", "iPhone Theft", "Railway Station Theft", "Mohammed Rafi Arrest", "iPhone 16 Pro Max Theft"]
---

# കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന യുവതിയുടെ ഒന്നര ലക്ഷത്തിന്റെ ഐഫോൺ കവർന്നു ; യുവാവ് അറസ്റ്റിൽ

> **Lead Summary:** കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന യുവതിയുടെ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ കവർന്ന കേസിൽ യുവാവ് പിടിയിൽ. മലപ്പുറം തൃപ്പങ്ങോട് ചമ്രവട്ടം സ്വദേശി മുഹമ്മദ് റാഫിയെ ആണ് കോഴിക്കോട് റെയിൽവേ പോലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തത്.

## Article Content

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന യുവതിയുടെ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ കവർന്ന കേസിൽ യുവാവ് പിടിയിൽ. മലപ്പുറം തൃപ്പങ്ങോട് ചമ്രവട്ടം സ്വദേശി മുഹമ്മദ് റാഫിയെ ആണ് കോഴിക്കോട് റെയിൽവേ പോലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പുലർച്ചെ തിരൂരിലേക്ക് പോകാനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുള്ള ക്ലോക്ക് റൂമിന് മുൻവശത്തെ സ്റ്റീൽ ബെഞ്ചിൽ ഇരിക്കുകയായിരുന്നു യുവതി. യാത്രയ്ക്കിടെ ക്ഷീണം കാരണം ഉറങ്ങിപ്പോയ യുവതിയുടെ സമീപത്തായി വെച്ചിരുന്ന 1.5 ലക്ഷം രൂപ വിലവരുന്ന ആപ്പിൾ 16 പ്രോ മാക്സ് (iPhone 16 Pro Max) മോഡൽ ഫോണാണ് ഇയാൾ കവർന്നത്.

ഉണർന്നപ്പോൾ ഫോൺ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ യുവതി ഉടൻ തന്നെ റെയിൽവേ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് എസ്.ഐ അനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

English Summary: Youth arrested in case of stealing iPhone worth one and half lakh rupees of woman who was sleeping at railway station. Malappuram Trippangode Chamravattam native Mohammed Rafi 44 was tactically arrested by Kozhikode Railway Police. The other day early morning woman was sitting on steel bench in front of clock room on platform number one at Kozhikode railway station to go to Tirur. Accused stole Apple 16 Pro Max model phone worth Rs 1.5 lakh kept near woman who fell asleep due to tiredness during journey. Woman realized phone was lost when she woke up and immediately filed complaint with railway police. Based on complaint team led by Railway Police SI Ani investigated and arrested accused. Accused was produced in court.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389580/kozhikode-railway-station-iphone-theft-youth-arrested-malappuram)