---
title: "ഭർത്താവ് കാർ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനത്തിനടിയിൽപ്പെട്ട് ഭാര്യ മരിച്ചു"
english_title: "Woman Dies After Hit By Husbands Car While Reversing In Kottayam Kidangoor കോട്ടയം കിടങ്ങൂരിൽ ഭർത്താവ് കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാർ ഇടിച്ച് ഭാര്യ ശോഭനകുമാരി 66 ന് ദാരുണാന്ത്യം കാറിനടിയിൽപ്പെട്ട് മരണം."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389526/kottayam-kidangoor-woman-dies-hit-by-husband-car-reversing"
published_at: "2026-10-30T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4ca7ccaaf4_kottayam-kidangoor-woman-dies-hit-by-husband.jpg"
keywords: ["Kottayam Accident", "Kidangoor South", "Sobhanakumari Death", "Car Reverse Accident", "Husband Car Hits Wife"]
---

# ഭർത്താവ് കാർ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനത്തിനടിയിൽപ്പെട്ട് ഭാര്യ മരിച്ചു

> **Lead Summary:** ഭർത്താവ് കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം. കോട്ടയം കിടങ്ങൂർ സൗത്ത് പട്ടേരിൽ മുരളീധരൻപിള്ളയുടെ ഭാര്യ ശോഭനകുമാരി ആണ് മരിച്ചത്.

## Article Content

ഭർത്താവ് കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം. കോട്ടയം കിടങ്ങൂർ സൗത്ത് പട്ടേരിൽ മുരളീധരൻപിള്ളയുടെ ഭാര്യ ശോഭനകുമാരി ആണ് മരിച്ചത്.

യാത്ര കഴിഞ്ഞ് ഇരുവരും വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം. കാറിൽനിന്ന് ശോഭനകുമാരി ഇറങ്ങിയതിന് പിന്നാലെ മുരളീധരൻപിള്ള വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു.

നിയന്ത്രണം വിട്ട കാർ ആദ്യം കാർപ്പോർച്ചിന്റെ തൂണിലും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ചു. തുടർന്ന് ശോഭനകുമാരിയെയും കാർ ഇടിക്കുകയായിരുന്നു.

കാറിനടിയിൽപ്പെട്ടാണ് ശോഭനകുമാരിയുടെ മരണം സംഭവിച്ചത്. ഭാരതീയ വിദ്യാമന്ദിർ സ്കൂളിലെ മുൻ പ്രധാനാധ്യാപികയായിരുന്നു ശോഭനകുമാരി.

English Summary: Tragic death of wife after being hit by car that went out of control while husband was reversing car. Wife of Muraleedharan Pillai of Patteril Kidangoor South Kottayam Sobhanakumari 66 died. Accident happened when both returned home after trip. After Sobhanakumari got out of car Muraleedharan Pillai lost control while taking vehicle backwards. Out of control car first hit pillar of car porch and another vehicle parked in courtyard. Then car hit Sobhanakumari. Sobhanakumari died after getting trapped under car. Sobhanakumari was former headmistress of Bharatiya Vidya Mandir School.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389526/kottayam-kidangoor-woman-dies-hit-by-husband-car-reversing)