---
title: "കെ. എൻ. എം ഉതുക്കുമ്മൽ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പൊതുയോഗവും, അവാർഡ് ദാനവും, അനുമോദനവും സംഘടിപ്പിച്ചു."
english_title: "KNM Uthukkummal Branch Committee Public Meeting Award Ceremony Felicitation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389515/knm-uthukkummal-branch-public-meeting-award-felicitation"
published_at: "2026-10-30T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4bda7e0357_knm-uthukkummal-branch-public-meeting-award-felicitation.jpg"
keywords: []
---

# കെ. എൻ. എം ഉതുക്കുമ്മൽ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പൊതുയോഗവും, അവാർഡ് ദാനവും, അനുമോദനവും സംഘടിപ്പിച്ചു.

> **Lead Summary:** കടവത്തൂർ:കെ.എൻ. എം ഉതുക്കുമ്മൽ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുയോഗവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വർക്ക് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു. മദ്‌റസാ തലം മുതൽ പി. എച്ച്. ഡി വരെയുള്ള അറുപതോളം പ്രതിഭകളെയാണ് ചടങ്ങിൽ ആദരിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ മുഹമ്മദലി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. ഇബ്റാഹീം ഹാജി അവാർഡുകൾ വിതരണം ചെയ്തു.

## Article Content

കടവത്തൂർ:കെ.എൻ. എം ഉതുക്കുമ്മൽ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുയോഗവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വർക്ക് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു. മദ്‌റസാ തലം മുതൽ പി. എച്ച്. ഡി വരെയുള്ള അറുപതോളം പ്രതിഭകളെയാണ് ചടങ്ങിൽ ആദരിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ മുഹമ്മദലി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. ഇബ്റാഹീം ഹാജി അവാർഡുകൾ വിതരണം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് പൂന്തോട്ടത്തിൽ അധ്യക്ഷനായി. സുഹൈൽ കടമേരി , സി.എച്ച് ഇസ്‌മായിൽ ഫാറൂഖി, അബു പാറാട്, ടി. അശ്‌റഫ് മാസ്റ്റർ, എ. സി. അസ്സു, ഡോ. കെ.ഷഫീഖ്, എൻ. കെ.ശബാന, കെ. പി. സൂന, അജ് വദ് പി , ജാബിർ. കെ. എം , പി . കെ അലി, ഇസ്‌മായിൽ ചാമാളിയിൽ , കൊടോളിൽ കുഞ്ഞബ്ദുല്ല, എൻ.കെ. സാലിം മദനി ആശംസകളർപ്പിച്ചു.

ഉനൈസ് പാപ്പിനിശേരി മുഖ്യപ്രഭാഷണവും കെ. എൻ.എം ജില്ലാ സെക്രട്ടരി ഇസ്ഹാഖലി കല്ലിക്കണ്ടി സമാപന പ്രസംഗവും നടത്തി. കൺവീനർ ബഷീർ ഫാറൂഖി സ്വാഗതവും ഡോ. പി. മഹ്മൂദ് നന്ദിയും പറഞ്ഞു. ഡോ. എ. പി. ജെ. അബ്‌ദുൽ കലാം സ്റ്റഡി സെൻ്റർ ഏർപ്പെടുത്തിയ കേരളീയം പുരസ്കാരം നേടിയ മുൻ പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിലിനെ ചടങ്ങിൽ ആദരിച്ചു.

English Summary: Under leadership of KNM Uthukkummal Branch Committee public meeting award distribution and felicitation organized. Under auspices of KNM Uthukkummal Branch Committee public meeting and award distribution and felicitation for those who achieved high success in various examinations organized. About sixty talents from Madrasa level to PhD were honored at function. District Panchayat Member CK Mohammed Ali inaugurated meeting. KNM State Vice President PK Ibrahim Haji distributed awards. PTA President Mohammed Poonthottathil presided. Suhail Kadameri CH Ismail Farooqi Abu Parat T Ashraf Master AC Assu Dr K Shafeeq NK Shabana KP Soona Ajvad P Jabir KM PK Ali Ismail Chamaliyil Kodolil Kunjabdulla NK Salim Madani extended greetings. Unais Pappinissery delivered keynote speech and KNM District Secretary Ishaq Ali Kallikkandi gave concluding speech. Convener Basheer Farooqi welcomed and Dr P Mahmood thanked. Former Panchayat President Sakkeena Thekkayil who won Kerala Puraskaram instituted by Dr APJ Abdul Kalam Study Center was honored at function.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389515/knm-uthukkummal-branch-public-meeting-award-felicitation)