---
title: "കണ്ണൂരിൽ വീട്ടുമുറ്റത്ത് കാർ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം"
english_title: "One And Half Year Old Girl Dies After Hit By Car In House Courtyard Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389503/kannur-car-hits-toddler-courtyard-one-and-half-year-old-dies"
published_at: "2026-10-30T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4a0c51cdca_kannur-car-hits-toddler-courtyard-one-and-half-year.jpg"
keywords: ["Kannur Toddler Death", "Car Accident Kannur City", "Kuruva Road Accident", "Hoorin Mahboobi"]
---

# കണ്ണൂരിൽ വീട്ടുമുറ്റത്ത് കാർ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: വീട്ടുമുറ്റത്ത് പിന്നോട്ടെടുക്കുകയായിരുന്ന കാർ അബദ്ധത്തിൽ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്കു സമീപത്തെ സൈൻ ഹൗസിൽ ഷഫഖത്തിന്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മഹബൂബി ആണ് മരിച്ചത്.

## Article Content

കണ്ണൂർ: വീട്ടുമുറ്റത്ത് പിന്നോട്ടെടുക്കുകയായിരുന്ന കാർ അബദ്ധത്തിൽ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്കു സമീപത്തെ സൈൻ ഹൗസിൽ ഷഫഖത്തിന്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മഹബൂബി ആണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്കാണ് മരിച്ചത്. ഖബറടക്കം ഇന്ന് രാത്രി ഏഴിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

English Summary: Tragic death of one and a half year old girl after being hit by car in house courtyard in Kannur. One and a half year old girl died tragically after being accidentally hit by car that was being reversed in house courtyard. Deceased is Hoorin Mahboobi daughter of Shafakath and Arakkakath Shahama of Zain House near mosque at Kuruva Road Kannur City. Accident happened today around 11 am. She died at noon while under treatment in hospital after sustaining serious injuries. Burial will be today at 7 pm at Kannur City Juma Masjid graveyard.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389503/kannur-car-hits-toddler-courtyard-one-and-half-year-old-dies)