---
title: "ചമ്പാടിനെയാകെ  വിഴുങ്ങാൻ പാകത്തിൽ പെറ്റുപെരുകി ആഫ്രിക്കൻ ഒച്ചുകൾ ; ജാഗ്രത പാലിച്ചില്ലെങ്കിൽ മസ്തിഷ്ക ജ്വരബാധയ്ക്കടക്കം സാധ്യതയെന്ന് മുന്നറിയിപ്പ്, വേണം അതീവ ജാഗ്രത.."
english_title: "African Snails Menace in East Champad Kurichikkara Area Brain Fever Risk Warning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389485/african-snails-menace-east-champad-kurichikkara-brain-fever-warning"
published_at: "2026-10-30T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae47b6a7f195_african-snails-menace-east-champad-kurichikkara-brain-fever-warning.jpg"
keywords: ["African Snails Kerala", "Champad Snail Menace", "East Champad Kurichikkara", "Meningitis Risk", "Pannyannur Agriculture Officer"]
---

# ചമ്പാടിനെയാകെ  വിഴുങ്ങാൻ പാകത്തിൽ പെറ്റുപെരുകി ആഫ്രിക്കൻ ഒച്ചുകൾ ; ജാഗ്രത പാലിച്ചില്ലെങ്കിൽ മസ്തിഷ്ക ജ്വരബാധയ്ക്കടക്കം സാധ്യതയെന്ന് മുന്നറിയിപ്പ്, വേണം അതീവ ജാഗ്രത..

> **Lead Summary:** ചമ്പാട്: കിഴക്കെ ചമ്പാട് കുറിച്ചിക്കര പ്രദേശത്ത് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം അതിരൂക്ഷമാകുന്നു. പെറ്റുപെരുകി വീടുകളിലും പറമ്പുകളിലും വ്യാപിച്ച ഒച്ചുകൾ നാട്ടുകാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. വീടുകളുടെ ചുമരുകളിലും അകത്തളങ്ങളിലും വരെ കൂട്ടത്തോടെ കയറിക്കൂടുന്ന ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. കൃഷിയിടങ്ങളിലെ സസ്യലതാദികൾ വ്യാപകമായി നശിപ്പിക്കുന്നതിനാൽ കാർഷിക പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിൽ ആറാം വാർഡ് ഉൾപ്പെടുന്ന പ്രദേശത്താണ് ഒച്ചിന്റെ ശല്യമെങ്കിലും പതിയെ പതിയെ മറ്റ് വാർഡുകളിലേക്കും വ്യാപിക്കുന്നുണ്ട്.

## Article Content

ചമ്പാട്: കിഴക്കെ ചമ്പാട് കുറിച്ചിക്കര പ്രദേശത്ത് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം അതിരൂക്ഷമാകുന്നു. പെറ്റുപെരുകി വീടുകളിലും പറമ്പുകളിലും വ്യാപിച്ച ഒച്ചുകൾ നാട്ടുകാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. വീടുകളുടെ ചുമരുകളിലും അകത്തളങ്ങളിലും വരെ കൂട്ടത്തോടെ കയറിക്കൂടുന്ന ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. കൃഷിയിടങ്ങളിലെ സസ്യലതാദികൾ വ്യാപകമായി നശിപ്പിക്കുന്നതിനാൽ കാർഷിക പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിൽ ആറാം വാർഡ് ഉൾപ്പെടുന്ന പ്രദേശത്താണ് ഒച്ചിന്റെ ശല്യമെങ്കിലും പതിയെ പതിയെ മറ്റ് വാർഡുകളിലേക്കും വ്യാപിക്കുന്നുണ്ട്.

രാത്രികാലങ്ങളിലും പുലർച്ചെയുമാണ് ഒച്ചുകളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നത്. വീടുകളുടെ ചുമരുകളിലും അടുക്കളയിലും മറ്റു മുറികളിലുമെല്ലാം ഇവ എത്തുന്നത് ദൈനംദിന ജീവിതത്തെയും ബാധിക്കുന്നുണ്ടെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

ശല്യം രൂക്ഷമായതോടെ നാട്ടുകാർ പഞ്ചായത്തിലും, കൃഷിവകുപ്പിലും പരാതി നൽകിയിരുന്നു. തുടർന്ന് ഒച്ചുകളെ തുരിശ് ഉപയോഗിച്ച് നശിപ്പിക്കണമെന്ന നിർദ്ദേശമാണ് ലഭിച്ചത്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലത്ത് ബോധവത്ക്കരണ ക്ലാസും നടത്തി. ഇതനുസരിച്ച് അതിരാവിലെ വീടും പരിസരവും പരിശോധിച്ച് ഒച്ചുകളെ വടിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിച്ച് ശേഖരിച്ച് ബക്കറ്റിലാക്കുകയും തുരിശ് പ്രയോഗിച്ച് കുഴിച്ചിടുകയുമാണ് വീട്ടുകാർ ചെയ്യുന്നത്.

കിണറുകളിലേക്കും മറ്റു ജലസ്രോതസ്സുകളിലേക്കും ഒച്ചുകൾ എത്തുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാവുന്ന സാഹചര്യമായതിനാൽ ഒച്ചുകളെ പൂർണമായും നിയന്ത്രിക്കാൻ ശാസ്ത്രീയവും കൂട്ടായതുമായ പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പരാതി ലഭിച്ചയുടൻ സ്ഥലം സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുരിശ് വിതരണം നടത്തുകയും ചെയ്തതായി പന്ന്യന്നൂർ പഞ്ചായത്ത് കൃഷി ഓഫീസർ എസ്.ആർ. സ്നേഹ പറഞ്ഞു. ഒന്നോ രണ്ടോ വീടുകളിൽ മാത്രം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകില്ല. പ്രദേശത്തെ മുഴുവൻ വീട്ടുകാരും ഒരേസമയം ഒച്ചുകളെ ശേഖരിച്ച് നശിപ്പിക്കുന്ന കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. ഒച്ചുകളെ നിയന്ത്രിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തണമെന്നും അല്ലാത്തപക്ഷം മെനിഞ്ചൈറ്റിസ് (മസ്തിഷ്കജ്വരം) പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും കൃഷി ഓഫീസർ മുന്നറിയിപ്പ് നൽകി.

ഒച്ചുകളുടെ വ്യാപനം ഓരോ ദിവസവും വർധിച്ചുവരുന്ന സാഹചര്യത്തിൽ പഞ്ചായത്ത്, കൃഷിവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ ഏകോപനത്തോടെ പ്രദേശത്ത് പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary: African snails multiplying in a way that could swallow entire Champad warning that if caution is not taken there is possibility of brain fever infection need extreme caution. In East Champad Kurichikkara area African snail menace becoming severe. Snails multiplying and spreading in houses and farms causing great distress to locals. Residents are fed up with snails entering in groups even on walls and inside rooms of houses. Agricultural activities are also in crisis as vegetation in farmlands is being destroyed widely. Currently snail menace is in area including Ward 6 but slowly spreading to other wards. Presence of snails is seen more at night and early morning. Locals complain that their daily life is affected as they reach walls of houses kitchen and other rooms. After menace became severe locals complained to panchayat and agriculture department. Then instruction was received to destroy snails using copper sulphate. Awareness class also conducted at place under leadership of agriculture department. Accordingly early morning people check house and surroundings and collect snails using stick or other tools into bucket and apply copper sulphate and bury them. Snails reaching wells and other water sources is also increasing concern. Since it may cause health problems locals demand scientific and collective preventive activities to be implemented urgently to fully control snails. Pannyannur Panchayat Agriculture Officer SR Sneha said that after receiving complaint she visited place and as part of preventive activities distributed copper sulphate. If preventive activities are done in only one or two houses permanent solution cannot be found for this problem. All households in area must participate in collective activities of collecting and destroying snails at same time. Agriculture officer warned to be extremely careful in controlling snails otherwise there is possibility of serious health problems like meningitis brain fever. In situation where spread of snails is increasing every day locals demand special preventive activities in area with coordination of panchayat agriculture department and health department.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389485/african-snails-menace-east-champad-kurichikkara-brain-fever-warning)