---
title: "കണ്ണൂരിൽ  റബർ തോട്ടത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം ;  അന്വേഷണം ആരംഭിച്ച് പൊലീസ്"
english_title: "Peringom Kadamkunnu Unidentified Decomposed Body Found Rubber Plantation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389479/peringom-kadamkunnu-unidentified-decomposed-body-found-rubber-plantation"
published_at: "2026-10-30T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae47137b2fd8_peringom-kadamkunnu-unidentified-decomposed-body-found-rubber-plantation.jpg"
keywords: ["Peringom Police", "Kadamkunnu Body Found", "Rubber Plantation Dead Body", "Unidentified Body Kannur", "Forensic Investigation"]
---

# കണ്ണൂരിൽ  റബർ തോട്ടത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം ;  അന്വേഷണം ആരംഭിച്ച് പൊലീസ്

> **Lead Summary:** കണ്ണൂർ: പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കടാംകുന്നിൽ റബർ തോട്ടത്തിൽ പഴക്കം ചെന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. പൂർണ്ണമായും അഴുകിയ നിലയിലുള്ള മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. റബർ തോട്ടത്തിൽ കാട് തെളിക്കുവാനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

## Article Content

കണ്ണൂർ: പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കടാംകുന്നിൽ റബർ തോട്ടത്തിൽ പഴക്കം ചെന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. പൂർണ്ണമായും അഴുകിയ നിലയിലുള്ള മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. റബർ തോട്ടത്തിൽ കാട് തെളിക്കുവാനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

വാഹന ഗതാഗതമില്ലാത്ത വിജനമായ കുന്നിൻ മുകളിലെ റബർ തോട്ടത്തിലാണ് സംഭവം. വിവരം അറിയിച്ചതിനെ തുടർന്ന് പെരിങ്ങോം പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പെരിങ്ങോം പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

English Summary: An old unidentified dead body found in rubber plantation at Kadamkunnu under Peringom police station limits. Completely decomposed body was found on Tuesday. Workers who came to clear forest in rubber plantation first saw body. Incident happened in rubber plantation on top of deserted hill with no vehicular traffic. After receiving information Peringom police reached spot and conducted preliminary examination. It is concluded that body is months old. Deceased has not been identified. Forensic experts and fingerprint experts reached spot and collected evidence. Peringom police has registered case of unnatural death and started comprehensive investigation in incident.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389479/peringom-kadamkunnu-unidentified-decomposed-body-found-rubber-plantation)