---
title: "വ്ലോഗർമാരുടെ മരണത്തിൽ പരാതി നൽകി കുടുംബം ; സമഗ്ര അന്വേഷണത്തിന് ആഭ്യന്തര മന്ത്രി  ഡിഐജിക്ക് നിർദേശം നൽകി"
english_title: "Kannur Two Vloggers Death Investigation DIG K Karthik Home Minister Ramesh Chennithala Orders Probe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389458/kannur-two-vloggers-death-investigation-dig-inquiry-ordered"
published_at: "2026-10-30T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae458c0d7fc6_kannur-two-vloggers-death-investigation-dig-inquiry-ordered.jpg"
keywords: ["Kannur Vloggers Death", "Anoop Shivathil Shabeer Thana", "DIG K Karthik Investigation", "Ramesh Chennithala", "Edakkad Accident"]
---

# വ്ലോഗർമാരുടെ മരണത്തിൽ പരാതി നൽകി കുടുംബം ; സമഗ്ര അന്വേഷണത്തിന് ആഭ്യന്തര മന്ത്രി  ഡിഐജിക്ക് നിർദേശം നൽകി

> **Lead Summary:** കണ്ണൂർ: വാഹന അപകടത്തെ തുടർന്ന് കണ്ണൂരിലെ രണ്ട് വ്ലോഗർമാർ മരണമടഞ്ഞതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.

## Article Content

കണ്ണൂർ: വാഹന അപകടത്തെ തുടർന്ന് കണ്ണൂരിലെ രണ്ട് വ്ലോഗർമാർ മരണമടഞ്ഞതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.

ഇവരുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ടി.ഒ. മോഹനൻ എംഎൽഎ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി ഡിഐജിക്ക് അന്വേഷണത്തിന് നിർദേശം നൽകിയത്.

മരണത്തിൽ ദുരൂഹതയും തുടർന്നുള്ള അന്വേഷണത്തിൽ ആശങ്കയും ബന്ധുക്കളും നാട്ടുകാരും അറിയിച്ചതിനെ തുടർന്നാണ് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ നിവേദനം നൽകിയത്.

ജില്ലയിലെ സാമൂഹ്യ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്തിരുന്ന അറിയപ്പെടുന്ന വ്ലോഗർമാരായിരുന്നു മരണപ്പെട്ട ശിവത്തിൽ അനൂപും ഷബീർ താണയും. കഴിഞ്ഞ 15ന് എടക്കാട് ഉർപ്പഴശ്ശി കാവിനടുത്ത് വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഇരുവരും മരണപ്പെട്ടത്

English Summary: Kannur Home Minister Ramesh Chennithala instructed Kannur Range DIG K Karthik to investigate death of two vloggers from Kannur following vehicle accident. MLA TO Mohanan had submitted memorandum to Home Minister the other day demanding comprehensive investigation into their death. Following this minister instructed DIG to investigate. MLA submitted memorandum demanding comprehensive investigation after relatives and locals expressed mystery in death and concern in subsequent investigation. Deceased Anoop Shivathil and Shabeer Thana were well known vloggers who were actively involved and responded to social issues in district. On 15th near Edakkad Uruppazhassi Kavu both died in accident where car hit bike they were travelling

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389458/kannur-two-vloggers-death-investigation-dig-inquiry-ordered)