---
title: "തളിപ്പറമ്പിൽ പട്രോളിങ്ങിനിടെ മദ്യലഹരിയിൽ ബൈക്ക് ഓടിച്ച രണ്ട് പേരെ പോലീസ് പിടികൂടി"
english_title: "Thaliparamba Police Arrest Two For Drunk Driving During Patrolling"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389456/thaliparamba-drunk-driving-two-arrested-patrolling"
published_at: "2026-10-30T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae457bb8cd0a_Untitled-2_copy.jpg"
keywords: ["Thaliparamba Drunk Driving", "Police Patrolling Arrest", "Parassinikadavu Snake Park", "Kerala Police", "Drunk and Drive Case"]
---

# തളിപ്പറമ്പിൽ പട്രോളിങ്ങിനിടെ മദ്യലഹരിയിൽ ബൈക്ക് ഓടിച്ച രണ്ട് പേരെ പോലീസ് പിടികൂടി

> **Lead Summary:** കണ്ണൂർ: തളിപ്പറമ്പിൽ പട്രോളിങ്ങിനിടെ മദ്യലഹരിയിൽ ബൈക്ക് ഓടിച്ച രണ്ട് പേരെ പോലീസ് പിടികൂടി.തളിപ്പറമ്പ് എസ്.ഐ വി. സിജിൽ, സി.പി.ഒ വി.വി രമേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവരെ പിടികൂടിയത്.

## Article Content

കണ്ണൂർ: തളിപ്പറമ്പിൽ പട്രോളിങ്ങിനിടെ മദ്യലഹരിയിൽ ബൈക്ക് ഓടിച്ച രണ്ട് പേരെ പോലീസ് പിടികൂടി.തളിപ്പറമ്പ് എസ്.ഐ വി. സിജിൽ, സി.പി.ഒ വി.വി രമേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവരെ പിടികൂടിയത്.

പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം വെച്ച് KL-13 BC 3470 നമ്പർ സ്കൂട്ടർ ഓടിച്ചുവന്ന ഇരിണാവ് മടക്കര കോവത്ത് വീട്ടിൽ കെ. ഷാറുക്കാൻ (29) നെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു.

പിന്നീട് ബക്കളം പള്ളിക്ക് സമീപം വെച്ച് KL 59 K 7389 നമ്പർ സ്കൂട്ടർ ഓടിച്ച മോറാഴ കോരൻപീടിക മാടായി വീട്ടിൽ എം. ഷനോജ് (47)നെയും മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റ് ചെയ്തു.വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

English Summary: At Thaliparamba police caught two people driving bike under influence of alcohol during patrolling. They were caught during patrolling conducted yesterday under leadership of Thaliparamba SI V Sijil, CPO VV Ramesh. First arrested was K Sharrukhan (29) of Kovath House, Irinavu Madakkara, who was riding scooter number KL-13 BC 3470 near Parassinikadavu Snake Park. Vehicle taken into police custody. Later near Bakkalam Palli, M Shanoj (47) of Madayi House, Morazha Koranpeedika, who was riding scooter number KL 59 K 7389 was also arrested for drunk driving. Police informed checking will be intensified in coming days.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389456/thaliparamba-drunk-driving-two-arrested-patrolling)