---
title: "പെരിങ്ങളം വലിയാണ്ടി പീടികയിൽ തെരുവുനായ അക്രമം ; നിരവധി പേർക്ക് കടിയേറ്റു, പേവിഷബാധ സംശയിച്ച് നാട്ടുകാർ."
english_title: "Peringalam Valiyandi Peedika Stray Dog Attack Several People Bitten Rabies Fear"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389452/peringalam-valiyandi-peedika-stray-dog-attack-several-bitten-rabies-fear"
published_at: "2026-10-30T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4524a0779f_peringalam-valiyandi-peedika-stray-dog-attack-several-bitten.jpg"
keywords: []
---

# പെരിങ്ങളം വലിയാണ്ടി പീടികയിൽ തെരുവുനായ അക്രമം ; നിരവധി പേർക്ക് കടിയേറ്റു, പേവിഷബാധ സംശയിച്ച് നാട്ടുകാർ.

> **Lead Summary:** പെരിങ്ങളം: പെരിങ്ങളം വലിയാണ്ടി പീടിക, പൂമരച്ചോട്ടിൽ, കൈതോൾ പീടിക തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായയുടെ അക്രമം. കുട്ടികൾക്കും മുതിർന്നവർക്കും കടിയേറ്റു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന സംശയത്തെത്തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്.

## Article Content

പെരിങ്ങളം: പെരിങ്ങളം വലിയാണ്ടി പീടിക, പൂമരച്ചോട്ടിൽ, കൈതോൾ പീടിക തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായയുടെ അക്രമം. കുട്ടികൾക്കും മുതിർന്നവർക്കും കടിയേറ്റു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന സംശയത്തെത്തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്.

നായയെ മുള്ളൻപന്നി അക്രമിച്ചിട്ടുമുണ്ട്. നായയുടെ ശരീരത്തിൽ ധാരാളം മുള്ളുകൾ തറച്ച നിലയിലാണുള്ളത്. വേദന സഹിക്കാനാകാതെ നായ പ്രദേശത്ത് ഓടിനടക്കുകയാണ്.

തെരുവുനായയുടെ ആക്രമണസാധ്യത നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾ, പ്രത്യേകിച്ച് കുട്ടികൾ, ജാഗ്രത പാലിക്കണമെന്ന നിർദേശമുണ്ട്. നായയെ കണ്ടാൽ അടുത്തുചെല്ലാനോ പ്രകോപിപ്പിക്കാനോ ശ്രമിക്കരുത്. നായയുടെ ആക്രമണത്തിൽ കടിയേറ്റവർ അടിയന്തരമായി ചികിത്സ തേടുകയും പേവിഷബാധയ്ക്കെതിരായ പ്രതിരോധ ചികിത്സ ഉറപ്പാക്കുകയും വേണം. നായയെ സുരക്ഷിതമായി പിടികൂടി പരിശോധിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389452/peringalam-valiyandi-peedika-stray-dog-attack-several-bitten-rabies-fear)