---
title: "ഇരിങ്ങണ്ണൂരിൽ  ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീ പടർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്"
english_title: "Nadapuram Private Bus Tyre Burst Fire Smoke Panic Near Iringannur Kayappanachi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389436/nadapuram-private-bus-tyre-burst-fire-panic-kayappanachi"
published_at: "2026-10-30T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae446c5b1543_nadapuram-private-bus-tyre-burst-fire-panic.jpg"
keywords: ["Nadapuram Bus Fire", "Kayappanachi Tyre Burst", "Private Bus Accident", "Nadapuram Thalassery Road", "Fire Force"]
---

# ഇരിങ്ങണ്ണൂരിൽ  ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീ പടർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

> **Lead Summary:** നാദാപുരം: ഇരിങ്ങണ്ണൂരിനടുത്ത് കായപ്പനച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. നാട്ടുകാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.

## Article Content

നാദാപുരം: ഇരിങ്ങണ്ണൂരിനടുത്ത് കായപ്പനച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. നാട്ടുകാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.

നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ കായപ്പനച്ചിയില്‍ 9.30 ഓടെയാണ് അപകടം. നാദാപുരത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. രാവിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടം നടന്ന ഉടന്‍ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് തീ പടരുന്നത് തടഞ്ഞു.

വിവരമറിയിച്ചതിനെ തുടർന്ന് നാദാപുരം, പാനൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ വിഭാഗവും ഉടൻ സ്ഥലത്തെത്തി. തീ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് ആശ്വാസമായി.

English Summary: Near Nadapuram Iringannur at Kayappanachi tyre of moving private bus burst and fire and smoke rose causing panic. Major disaster was averted due to timely intervention of locals and passengers. Accident occurred around 9.30 at Kayappanachi on Nadapuram Thalassery state highway. Bus was going from Nadapuram towards Thalassery. In morning there were many passengers including students. Immediately after accident passengers and locals together prevented fire from spreading. After informing, fire and rescue services from Nadapuram, Panoor reached spot immediately. It was a relief that fire could be brought under control quickly.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389436/nadapuram-private-bus-tyre-burst-fire-panic-kayappanachi)