---
title: "പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം ഗ്രാന്റ് ഫിനാലെ നടന്നു."
english_title: "Pannyannur Service Cooperative Bank Platinum Jubilee Quiz Competition Grand Finale Held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389423/pannyannur-service-cooperative-bank-platinum-jubilee-quiz-grand-finale"
published_at: "2026-10-30T11:54:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae43900a7266_pannyannur-service-cooperative-bank-platinum-jubilee-quiz-grand-finale.jpg"
keywords: ["Pannyannur Service Cooperative Bank", "Platinum Jubilee", "Quiz Competition Grand Finale", "Pannyannur News", "Cooperative Bank"]
---

# പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം ഗ്രാന്റ് ഫിനാലെ നടന്നു.

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. എൽ.പി യു.പി വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത 60 ഓളം കുട്ടികൾ പങ്കെടുത്തു.ഒക്ടോബർ 2 മുതൽ ഡിസംബർ 13 വരെ നടക്കുന്ന പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായാണ് ക്വിസ് മത്സരം നടത്തിയത്.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. എൽ.പി യു.പി വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത 60 ഓളം കുട്ടികൾ പങ്കെടുത്തു.ഒക്ടോബർ 2 മുതൽ ഡിസംബർ 13 വരെ നടക്കുന്ന പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായാണ് ക്വിസ് മത്സരം നടത്തിയത്.

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ ഉദ്ഘാടനം ചെയ്തു. വാർഡംഗം പി.എം ലീന അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ട് എൻ. പവിത്രൻ, സെക്രട്ടറി ബേബി രജില, ക്വിസ് മാസ്റ്റർ ടി.സി പ്രദീപൻ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരം ചെയർമാൻ എം.ജയകൃഷ്ണൻ സ്വാഗതവും, കൺവീനർ സി.പി അനീഷ് കുമാർ നന്ദിയും പറഞ്ഞു.

എൽപി വിഭാഗത്തിൽ ചമ്പാട് എൽപി സ്കൂളിലെ ആർ.എസ് സിദ്ദാർത്ഥ് ഒന്നാം സ്ഥാനവും, കുന്നുമ്മൽ യു.പി സ്കൂളിലെ നെവാൻ രണ്ടാം സ്ഥാനവും ചോതാവൂർ ഹയർ സെക്കന്ററിയിലെ ആരുഷ് രാജ് മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിലെ കെ -അൻവിയ, ചമ്പാട് വെസ്റ്റ് യു.പി സ്കൂളിലെ തേജസ് രാധാകൃഷ്ണൻ, പന്ന്യന്നൂർ അരയാക്കൂൽ യൂപി സ്കൂളിലെ എം. അവനിക എന്നിവർ യഥാക്രമം ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി.

English Summary: As part of Pannyannur Service Cooperative Bank Platinum Jubilee celebrations quiz competition grand finale held. Grand finale of quiz competition organized by Pannyannur Service Cooperative Bank was held at bank auditorium. Around 60 children selected in LP UP categories participated. Quiz competition was conducted as part of Platinum Jubilee celebrations taking place from October 2 to December 13. Pannyannur Grama Panchayat President S Snoya inaugurated. Ward member PM Leena presided. Bank President N Pavithran, Secretary Baby Rajila, Quiz Master TC Pradeepan spoke. Quiz competition chairman M Jayakrishnan welcomed and convener CP Anish Kumar thanked. In LP category RS Siddharth of Chambad LP School got first place, Nevan of Kunnummal UP School second place and Arush Raj of Chothavoor Higher Secondary third place. In UP category K Anviya of Pannyannur Arayakool UP School, Thejas Radhakrishnan of Chambad West UP School, M Avanika of Pannyannur Arayakool UP School secured first to third positions respectively.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389423/pannyannur-service-cooperative-bank-platinum-jubilee-quiz-grand-finale)