---
title: "ബിരുദധാരികളുടെ ശ്രദ്ധക്ക് ; കണ്ണൂർ ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു."
english_title: "Kannur District Collector Internship Program DCIP 2026 Batch 8 Applications Invited"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389406/kannur-district-collector-internship-program-dcip-2026-batch-8-applications"
published_at: "2026-10-30T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae42d90032a5_Untitled-21_copy.jpg"
keywords: ["Kannur DCIP 2026", "District Collector Internship", "Kannur Internship Program Batch 8", "Kannur District Administration", "DCIP Application"]
---

# ബിരുദധാരികളുടെ ശ്രദ്ധക്ക് ; കണ്ണൂർ ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

> **Lead Summary:** കണ്ണൂർ: ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കാനുള്ള അവസരമൊരുക്കി ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം 2026 - ബാച്ച് 8-ന് അപേക്ഷ ക്ഷണിച്ചു.

## Article Content

കണ്ണൂർ: ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കാനുള്ള അവസരമൊരുക്കി ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം 2026 - ബാച്ച് 8-ന് അപേക്ഷ ക്ഷണിച്ചു.

ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും അതുവഴി സർക്കാർ സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നേടാനും DCIP വഴി അവസരം ലഭിക്കും. മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതൽക്കൂട്ടാകുന്ന രീതിയിലാണ് ഇന്റേൺഷിപ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

താത്പര്യമുള്ളവർ https://tinyurl.com/dcipknrbatch8 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് നൽകണം.

അവസാന തീയതി: 2026 ഒക്ടോബർ 31

കാലാവധി: 4 മാസം

സ്റ്റൈപ്പൻഡ്: ഉണ്ടായിരിക്കുന്നതല്ല

പ്രായപരിധി: 2026 ഒക്ടോബർ 1-ന് 30 വയസ്സ്

അപേക്ഷാ ഫോമും ഇന്റേൺഷിപ്പിന്റെ കൂടുതൽ വിശദമായ വിവരങ്ങളും മേൽപ്പറഞ്ഞ ലിങ്കിൽ ലഭ്യമാണ്. വിശദവിവരങ്ങൾ കൃത്യമായി വായിച്ച് മനസിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ 9497715811, 0497-2700243 എന്നീ നമ്പറുകളിലോ dcknr.ker@nic.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389406/kannur-district-collector-internship-program-dcip-2026-batch-8-applications)