---
title: "കണ്ണൂരിൽ മത്സര പരീക്ഷയിൽ വിജയിച്ച പെൺകുട്ടിയെ അഭിനന്ദിച്ച ഫേസ് ബുക്ക് പോസ്റ്റിന് താഴെ അശ്ളീല കമന്റ് ; പയ്യോളി  സ്വദേശി പോക്സോ നിയമപ്രകാരം റിമാന്റിൽ"
english_title: "Kannur Facebook Obscene Comment Case Payyoli Native Arrested Under POCSO Remanded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389400/kannur-facebook-obscene-comment-payyoli-native-pocso-remand"
published_at: "2026-10-30T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae429ba95f9d_Untitled-20_copy.jpg"
keywords: ["Kannur POCSO Case", "Facebook Obscene Comment", "Payyoli Vimal Kumar Arrest", "Muzhakkunnu Police", "Social Media Abuse"]
---

# കണ്ണൂരിൽ മത്സര പരീക്ഷയിൽ വിജയിച്ച പെൺകുട്ടിയെ അഭിനന്ദിച്ച ഫേസ് ബുക്ക് പോസ്റ്റിന് താഴെ അശ്ളീല കമന്റ് ; പയ്യോളി  സ്വദേശി പോക്സോ നിയമപ്രകാരം റിമാന്റിൽ

> **Lead Summary:** മത്സരപരീക്ഷയിൽ വിജയിച്ച പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട സംഭവത്തിൽ 43-കാരൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശി വിമൽ കുമാറിനെയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.

## Article Content

മത്സരപരീക്ഷയിൽ വിജയിച്ച പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട സംഭവത്തിൽ 43-കാരൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശി വിമൽ കുമാറിനെയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.

മുഴക്കുന്ന് സ്വദേശിയായ പ്രാദേശിക രാഷ്ട്രീയ നേതാവ് പങ്കുവെച്ച പോസ്റ്റിന് താഴെയാണ് ഇയാൾ അശ്ലീല പരാമർശം നടത്തിയത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ വിമൽ കുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

English Summary: In Kannur obscene comment under Facebook post congratulating girl who succeeded in competitive exam, Payyoli native remanded under POCSO Act. 43 year old arrested for obscene comment under social media post congratulating girl who won competitive exam. Kozhikode Payyoli native Vimal Kumar arrested by Muzhakkunnu police. Case registered against accused under POCSO sections. He made obscene comment under post shared by local political leader native of Muzhakkunnu. Police investigated on basis of girl complaint and took accused into custody. Arrested Vimal Kumar was remanded by court for 14 days.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389400/kannur-facebook-obscene-comment-payyoli-native-pocso-remand)