---
title: "വിവാഹം മുടക്കിയെന്ന  തെറ്റിദ്ധാരണക്ക്  പിന്നാലെ അയൽവാസിയുടെ  ക്വട്ടേഷൻ'; പേരാമ്പ്രയിൽ യുവാവിനെയും ഭാര്യയെയും ആക്രമിച്ച 3 പേർ  പിടിയിൽ"
english_title: "Perambra Chenoli Assault Quotation Gang Arrested Three Youths SS Akash RB Ashwin Abhay"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389380/perambra-chenoli-quotation-gang-attack-three-arrested"
published_at: "2026-10-30T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae416a7e00c6_Untitled-16_copy.jpg"
keywords: ["Perambra Chenoli Attack", "Quotation Gang Arrest", "Perambra Police", "Rashid Assault", "Chilli Powder Attack"]
---

# വിവാഹം മുടക്കിയെന്ന  തെറ്റിദ്ധാരണക്ക്  പിന്നാലെ അയൽവാസിയുടെ  ക്വട്ടേഷൻ'; പേരാമ്പ്രയിൽ യുവാവിനെയും ഭാര്യയെയും ആക്രമിച്ച 3 പേർ  പിടിയിൽ

> **Lead Summary:** പേരാമ്പ്ര ചേനോളിയിൽ യുവാവിനും ഭാര്യയ്ക്കും നേരെ ക്രൂരമായ ഗുണ്ടാ ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘം പോലീസിന്റെ പിടിയിലായി. കാവിൽ കിടഞ്ഞോത്ത് എസ്.എസ്.ആകാശ് , കായണ്ണ ചെറുക്കാട് പാടിക്കുന്നുമ്മൽ ആർ.ബി.അശ്വിൻ , വാകയാട് തോട്ടത്തിൽ അഭയ് എന്നിവരെയാണ് പേരാമ്പ്ര ഇൻസ്പെക്ടർ പി.കെ.അനിൽ കുമാർ, എസ്.പിയുടെ സ്പെഷൽ സ്ക്വാഡ് അംഗം എ.എസ്.ഐ സി.എം.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

പേരാമ്പ്ര ചേനോളിയിൽ യുവാവിനും ഭാര്യയ്ക്കും നേരെ ക്രൂരമായ ഗുണ്ടാ ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘം പോലീസിന്റെ പിടിയിലായി. കാവിൽ കിടഞ്ഞോത്ത് എസ്.എസ്.ആകാശ് , കായണ്ണ ചെറുക്കാട് പാടിക്കുന്നുമ്മൽ ആർ.ബി.അശ്വിൻ , വാകയാട് തോട്ടത്തിൽ അഭയ് എന്നിവരെയാണ് പേരാമ്പ്ര ഇൻസ്പെക്ടർ പി.കെ.അനിൽ കുമാർ, എസ്.പിയുടെ സ്പെഷൽ സ്ക്വാഡ് അംഗം എ.എസ്.ഐ സി.എം.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ 22-ന് രാത്രി 9.30-നാണ് ചേനോളി കുണ്ടുങ്ങൽതാഴെ മണ്ണച്ചാംകണ്ടി റഷീദിന് (45) നേരെ ആക്രമണമുണ്ടാകുന്നത്. വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയെ തുടർന്നാണ് അയൽവാസി റഷീദിനെതിരെ ക്വട്ടേഷൻ നൽകിയത്. കാറിൽ പെട്രോൾ തീർന്നെന്നും പേരാമ്പ്രയിൽ പോയി പെട്രോൾ വാങ്ങാൻ ഓട്ടോറിക്ഷയുമായി വരാമോയെന്നും ചോദിച്ചാണ് പ്രതികൾ റഷീദിനെ തന്ത്രപരമായി സമീപിച്ചത്.

ഓട്ടോയുമായി വീടിന് താഴെയെത്തിയ റഷീദിനോട്, അയൽവാസി ഏൽപ്പിച്ച ക്വട്ടേഷൻ ആണെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിൽ വെച്ച് റഷീദിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ സംഘം, ഇരുമ്പുകട്ട ഉപയോഗിച്ച് നെറ്റിയിൽ ഇടിച്ചു പരിക്കേൽപ്പിക്കുകയും ചവിട്ടിവീഴ്ത്തുകയുമായിരുന്നു. തുടർന്ന് റഷീദിന്റെ വീടിന്റെ വരാന്തയിലേക്ക് അതിക്രമിച്ചു കയറിയ സംഘം, ഭാര്യ ഷംനയ്ക്ക് നേരെയും വധഭീഷണി മുഴക്കി. കണ്ണിലും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ റഷീദ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്

English Summary: Quotation gang that carried out brutal gang attack on youth and his wife in Perambra Chenoli arrested by police. Perambra Inspector PK Anil Kumar and SP Special Squad member ASI CM Sunil Kumar led police team arrested Kavil Kidanoth SS Akash 26 Kayanna Cherukkad Padikkunnumal RB Ashwin 26 Vakayad Thottathil Abhay 23. Car used by accused also taken into custody. Attack on Mannachamkandi Rashid 45 of Chenoli Kundungal Thazhe happened on 22nd night at 9.30 pm. Quotation was given against Rashid by neighbour due to misconception that he spoiled marriage. Accused tactically approached Rashid saying car ran out of petrol and asking if he can come with autorickshaw to buy petrol from Perambra. After Rashid reached below house with auto, they clarified it is quotation entrusted by neighbour and then attacked. Gang threw chilli powder into Rashid eyes in autorickshaw, hit forehead with iron block and kicked down. Then trespassed into verandah of Rashid house and threatened to kill wife Shamna. Rashid with serious injuries to eyes and head is still under treatment in hospital.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389380/perambra-chenoli-quotation-gang-attack-three-arrested)