---
title: "ഷുഹെബ് വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍ ഹാജരായി ; അടുത്ത മാസം  ഒമ്പതിന് വിചാരണ വീണ്ടും പുനരാരംഭിക്കും"
english_title: "Shuhaib Murder Case Defense Lawyer Appears Trial Resumes Nov 9 Thalassery Court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389335/shuhaib-murder-case-trial-resumes-nov9-thalassery-court-pp-harris"
published_at: "2026-10-29T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae37199ac0db_shuhaib-murder-case-trial-resumes-nov9-thalassery-court-pp-harris.jpg"
keywords: ["SP Shuhaib Murder Case", "Thalassery Additional District Sessions Court", "Trial Resumes", "PP Harris", "PV Hari"]
---

# ഷുഹെബ് വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍ ഹാജരായി ; അടുത്ത മാസം  ഒമ്പതിന് വിചാരണ വീണ്ടും പുനരാരംഭിക്കും

> **Lead Summary:** യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടയന്നൂരിലെ എസ്.പി ഷുഹൈബ് വധക്കേസില്‍ വിചാരണ നവംബര്‍ ഒന്‍പതിന് തലശേരി അഡീഷനല്‍ ജില്ലാസെഷന്‍സ് കോടതിയില്‍ പുനരാരംഭിക്കും.

## Article Content

യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടയന്നൂരിലെ എസ്.പി ഷുഹൈബ് വധക്കേസില്‍ വിചാരണ നവംബര്‍ ഒന്‍പതിന് തലശേരി അഡീഷനല്‍ ജില്ലാസെഷന്‍സ് കോടതിയില്‍ പുനരാരംഭിക്കും.

ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് ജഡ്ജി റൂബി കെ. ജോസ് വിചാരണ ഷെഡ്യൂള്‍ ചെയ്തതത്. വിചാരണ കോടതി മാറ്റണമെന്ന പ്രതികളുട ഹരജി സുപ്രിംകോടതിതള്ളിയിരുന്നു. ഇതിനുപിന്നാലെ പ്രതിഭാഗം അഭിഭാഷകനായ കോഴിക്കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ പി.വി ഹരി പിന്മാറിയിരുന്നു. കഴിഞ്ഞതവണ കോടതി കേസ് പരിഗണിച്ചപ്പോള്‍ പുതിയ അഭിഭാകനെ നിശ്ചയിക്കാന്‍ പ്രതിഭാഗം സമയം ചോദിച്ചിരുന്നു. എന്നാല്‍, ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോള്‍ പ്രതികള്‍ക്കായി പുതിയ അഭിഭാഷകന്‍ പി.പി ഹാരിസ് ഹാജരായി.

ഇതോടെയാണ് കേസ് ഒമ്പതിന് വിചാരണ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. നാലാംസാക്ഷിയുടെ വിസ്താരമാണ് ഒമ്പതിന് ആരംഭിക്കുക. മൂന്നാം സാക്ഷിയുടെ വിസ്താരം 17ന് നടക്കും.

നേരത്തെ മൂന്നാം സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് പ്രതിഭാഗം കോടതി മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. എന്നാല്‍, വിചാരണ നടത്തുന്നതില്‍ പ്രതിഭാഗം സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഇത് പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും കോടതി മാറ്റണമെന്ന പ്രതികളുടെ വാദം തള്ളി. പിന്നീട് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ ഹരജിയും തള്ളുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെ. പത്മനാഭന്‍ കോടതിയില്‍ ഹാജരായി.

English Summary: In Youth Congress worker Edayannur SP Shuhaib murder case trial will resume on November 9 at Thalassery Additional District Sessions Court. Yesterday when case was considered Judge Ruby K Jose scheduled trial. Supreme Court had dismissed accused plea to change trial court. After that defense lawyer prominent criminal lawyer from Kozhikode PV Hari had withdrawn. Last time when court considered case defense sought time to fix new lawyer. But yesterday when court considered case new lawyer PP Harris appeared for accused. With this case decided to resume trial on 9th. Examination of fourth witness will start on 9th. Examination of third witness will be on 17th. Earlier after third witness identified accused defense came with demand to change court. However accepting prosecution argument that defense not cooperating in conducting trial bail of accused was cancelled. This was later stayed by High Court but rejected accused argument to change court. Later approached Supreme Court but appeal petition also dismissed. For prosecution Special Prosecutor K Padmanabhan appeared in court.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389335/shuhaib-murder-case-trial-resumes-nov9-thalassery-court-pp-harris)