---
title: "പാനൂർ നഗരസഭക്ക് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തിയിട്ട്  ഒരു വർഷം ; കാടുമൂടിയ സ്ഥലം വൃത്തിയാക്കി കളിസ്ഥലമാക്കിത്തരുമൊയെന്ന് വിദ്യാർത്ഥികൾ"
english_title: "Panoor Municipality New Office Foundation Stone One Year No Construction Bushy Site Students Demand Playground"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389310/panoor-municipality-new-office-foundation-one-year-no-construction"
published_at: "2026-10-29T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae33ba7a225e_panoor-municipality-new-office-foundation-one-year-no-construction.jpg"
keywords: ["Panoor Municipality", "New Office Building", "Shafi Parambil MP", "Foundation Stone", "Panoor News"]
---

# പാനൂർ നഗരസഭക്ക് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തിയിട്ട്  ഒരു വർഷം ; കാടുമൂടിയ സ്ഥലം വൃത്തിയാക്കി കളിസ്ഥലമാക്കിത്തരുമൊയെന്ന് വിദ്യാർത്ഥികൾ

> **Lead Summary:** പാനൂർ: പാനൂർ നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടത്തിന് 2025 ഒക്ടോബർ 29-നാണ് ശിലാസ്ഥാപനം നടത്തിയത്. ഏറെ കൊട്ടിഘോഷിച്ച് നടന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എംപിയാണ് ശിലാസ്ഥാപനം നടത്തിയത്. ഒരു വർഷം പിന്നിടുമ്പോഴും നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.

## Article Content

പാനൂർ: പാനൂർ നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടത്തിന് 2025 ഒക്ടോബർ 29-നാണ് ശിലാസ്ഥാപനം നടത്തിയത്. ഏറെ കൊട്ടിഘോഷിച്ച് നടന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എംപിയാണ് ശിലാസ്ഥാപനം നടത്തിയത്. ഒരു വർഷം പിന്നിടുമ്പോഴും നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.

നഗരസഭയുടെ പുതിയ ഓഫീസ് ഉയരേണ്ട സ്ഥലത്ത് ഇപ്പോൾ കാടുമൂടിയ അവസ്ഥയാണ്. ശിലാസ്ഥാപനത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡ് പോലും സ്ഥലത്തുനിന്ന് കാണാതായിരിക്കയാണ്

പദ്ധതി യാഥാർഥ്യമാകുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ. നിർമാണം ഉടൻ ആരംഭിക്കാൻ കഴിയില്ലെങ്കിൽപ്പോലും, ഇഴജന്തുക്കളുടെ താവളമായി മാറുന്ന സ്ഥലം വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വൃത്തിയാക്കിത്തന്നിരുന്നെങ്കിൽ തങ്ങൾക്ക് കളിക്കാമായിരുന്നെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

പ്രഖ്യാപനങ്ങൾ യാഥാർഥ്യമാകേണ്ട കാലയളവ് പിന്നിടുമ്പോഴും കെട്ടിടമില്ല, ബോർഡില്ല; അവശേഷിക്കുന്നത് കാടുമൂടിയ സ്ഥലം മാത്രം. പാനൂർ നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമാണം എപ്പോൾ ആരംഭിക്കും? സ്ഥലം വൃത്തിയാക്കാൻ അധികൃതർ എപ്പോൾ നടപടിയെടുക്കും? കാത്തിരിക്കുകയാണ് നാട്ടുകാർ.

English Summary: One year after foundation stone laid for new headquarters building for Panoor Municipality, students ask if bushy site will be cleaned and made playground. Foundation stone for new office building of Panoor Municipality was laid on 2025 October 29 by Shafi Parambil MP in a grand ceremony. Even after one year construction works have not started. The place where new office should come up is now covered with bushes. Even the board installed as part of foundation stone is missing from site. Locals are waiting for project to become reality. Even if construction cannot start immediately locals demand to clean place which has become shelter for reptiles. Students said if cleaned they could play. No building no board only bushy land remains even after time for announcements to become reality has passed. When will construction of new office building of Panoor Municipality start? When will authorities take action to clean site? Locals are waiting.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389310/panoor-municipality-new-office-foundation-one-year-no-construction)