---
title: "പതിനഞ്ച് വർഷത്തെ നിസ്വാർത്ഥ  ജനസേവനം ; സക്കീന തെക്കയിലിന് ഡോ. എ.പി.ജെ. അബ്ദുൽ കലാം കേരളീയം പുരസ്‌കാരം"
english_title: "Sakeena Thekkayil Wins Dr APJ Abdul Kalam Kerala Puraskaram 15 Years Public Service"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389281/sakeena-thekkayil-dr-apj-abdul-kalam-keraleeyam-puraskaram-15-years-service"
published_at: "2026-10-29T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae304ed30893_sakeena-thekkayil-dr-apj-abdul-kalam-keraleeyam-puraskaram-15-years-service.jpg"
keywords: ["Sakeena Thekkayil", "Dr APJ Abdul Kalam Keraleeyam Award", "Triprangottur Panchayat", "Women League", "Thoofan Kannur"]
---

# പതിനഞ്ച് വർഷത്തെ നിസ്വാർത്ഥ  ജനസേവനം ; സക്കീന തെക്കയിലിന് ഡോ. എ.പി.ജെ. അബ്ദുൽ കലാം കേരളീയം പുരസ്‌കാരം

> **Lead Summary:** പാനൂർ:തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും തുടർച്ചയായ പതിനഞ്ച് വർഷക്കാലം ജന പ്രതിനിധിയുമായിരുന്ന സക്കീന തെക്കയിൽ ഡോ. എ. പി. ജെ. അബ്ദുൽകലാം സ്റ്റഡീസ് സെൻററിൻ്റെ പേരിലുള്ള കേരളീയം പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു.വിവിധ പ്രവർത്തന മേഖലകളിൽ മികവ് തെളിയിച്ചവരെ കണ്ടെത്തി ആദരിക്കുന്ന പുരസ്കാരമാണിത്.നാടിൻറെ വിശാലമായ വികസന പ്രവർത്തനങ്ങളിലും സാമൂഹ്യ സാംസ്കാരിക മേഖലകളിലും കഴിഞ്ഞ 15 വർഷക്കാലം അവർ വ്യാപൃതയായിരുന്നു

## Article Content

പാനൂർ:തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും തുടർച്ചയായ പതിനഞ്ച് വർഷക്കാലം ജന പ്രതിനിധിയുമായിരുന്ന സക്കീന തെക്കയിൽ ഡോ. എ. പി. ജെ. അബ്ദുൽകലാം സ്റ്റഡീസ് സെൻററിൻ്റെ പേരിലുള്ള കേരളീയം പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു.വിവിധ പ്രവർത്തന മേഖലകളിൽ മികവ് തെളിയിച്ചവരെ കണ്ടെത്തി ആദരിക്കുന്ന പുരസ്കാരമാണിത്.നാടിൻറെ വിശാലമായ വികസന പ്രവർത്തനങ്ങളിലും സാമൂഹ്യ സാംസ്കാരിക മേഖലകളിലും കഴിഞ്ഞ 15 വർഷക്കാലം അവർ വ്യാപൃതയായിരുന്നു

.ജനപ്രതിനിധി,പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ,കുടുംബശ്രീ സി ഡി എസ് മെമ്പർ , ഉപസമിതി കൺവീനർ ബാലസഭ ബ്ലോക്ക് ആർ പി എന്നീ നിലകളിൽ സ്തുത്യർഹർമായ സേവനങ്ങളാണ് സമർപ്പിച്ചത്.

കാരുണ്യ പാലിയേറ്റീവ്, ആശാവർക്കർ തുടങ്ങിയവയിലും സജീവ സാന്നിധ്യമാണ്. നിലവിൽ തൂഫാൻ കണ്ണൂർ ജില്ലാ സീനിയർ വൈസ് പ്രസിഡണ്ടും വനിതാ ലിഗ് ജില്ലാ ട്രഷററും , എം. ജി. എം ജില്ലാ പ്രസിഡണ്ടുമാണ്. ചക്കിലുകണ്ടി സൂപ്പി ഖദീജ എന്നിവർ മാതാപിതാക്കളാണ്. കോയമ്പത്തൂരിൽ വ്യാപാരിയായ തെക്കയിൽ ഇസ്മായിലാണ് ഭർത്താവ്. സജീദ, ഇൽയാസ് എന്നിവർ മക്കളാണ്.

English Summary: Fifteen years selfless public service Sakeena Thekkayil gets Dr APJ Abdul Kalam Keraleeyam Award. Former President of Triprangottur Grama Panchayat and continuous fifteen years peoples representative Sakeena Thekkayil selected for Keraleeyam award in name of Dr APJ Abdul Kalam Study Centre. This is award honoring those who proved excellence in various working fields. She was engaged in vast development activities of land and social cultural fields for last 15 years. She rendered commendable services as peoples representative president vice president standing committee chairperson Kudumbashree CDS member subcommittee convener Balasabha block RP. Active presence in Karunya Palliative Asha worker etc also. Currently senior vice president of Thoofan Kannur district and treasurer of Vanitha League district and MGM district president. Parents are Chakkilukandi Suppi Khadeeja. Husband is Thekkayil Ismail businessman in Coimbatore. Children are Sajeeda Ilyas.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389281/sakeena-thekkayil-dr-apj-abdul-kalam-keraleeyam-puraskaram-15-years-service)