---
title: "തളിപ്പറമ്പിൽ മദ്യപിച്ച് കാറോടിച്ച്  ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തിയ പ്രതി അറസ്റ്റിൽ"
english_title: ": Pazhayangadi Mobile Block Threat Case Youth Booked Dilshad Harassment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389278/pazhayangadi-mobile-block-threat-case-youth-booked-dilshad"
published_at: "2026-10-29T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae309089dd7a_taliparamba-drunk-drive-accident-bike-hit-sreejith-arrested.jpg"
keywords: []
---

# തളിപ്പറമ്പിൽ മദ്യപിച്ച് കാറോടിച്ച്  ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തിയ പ്രതി അറസ്റ്റിൽ

> **Lead Summary:** തളിപ്പറമ്പ്: മദ്യപിച്ച് കാറോടിച്ച് അപകടം. മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ പ്രതി അറസ്റ്റിൽ. മൊറാഴ കുട്ടഞ്ചേരിയിലെ പുതിയറോന്നൻ വീട്ടിൽ പി.ശ്രീജിത്തിനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ പി. ശ്രീഹരി അറസ്റ്റ് ചെയ്തത്.

## Article Content

തളിപ്പറമ്പ്: മദ്യപിച്ച് കാറോടിച്ച് അപകടം. മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ പ്രതി അറസ്റ്റിൽ. മൊറാഴ കുട്ടഞ്ചേരിയിലെ പുതിയറോന്നൻ വീട്ടിൽ പി.ശ്രീജിത്തിനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ പി. ശ്രീഹരി അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 10.50ന് പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് സംഭവം. ധർമ്മശാല - കുറ്റപ്പുറം കെ.എ.പി ക്യാമ്പിന് സമീപം രാത്രി ഒൻപതരയോടെ കാറും ബൈക്കും കൂട്ടിയിടിച്ച് റോഡ് ബ്ലോക്കാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇൻസ്പെക്ടറാണ് മദ്യലഹരിയിൽ കെ.എൽ-59 എക്സ് 6811 സ്വിഫ്റ്റ് കാറോടിച്ച ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.കാർ ഇടിച്ച് പരിക്കേറ്റ കെ.എൽ-10 ബി.എൽ-7811 ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary: Pazhayangadi Pazhayangadi police registered case against youth in incident of blocking youth woman and abusing and threatening to kill for blocking number in mobile phone. Case is in name of Dilshad of Eripuram. Case is on complaint of T Krishnapriya at Vishnu Nilayam Puthiyavalappu Puthiyangadi. Dilshad threatened by blocking on October 27 at seven thirty pm when Krishnapriya was going home after work. Krishnapriya had blocked Dilshad on mobile. Complaint is that youth woman was blocked and threatened in vengeance of this.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389278/pazhayangadi-mobile-block-threat-case-youth-booked-dilshad)