---
title: "വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും, രക്ഷിതാക്കൾക്ക് ദിശാബോധവും നൽകാൻ എം ഇ എസ് ബാവ റസിഡൻഷ്യൽ സ്കൂളിൽ 'എലിവേറ്റ് 2026' സംഘടിപ്പിച്ചു."
english_title: "MES Bava Residential School Thalassery Elevate 2026 Motivation Class Shafeek Katharamal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389277/mes-bava-residential-school-thalassery-elevate-2026-motivation-class"
published_at: "2026-10-29T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2fd6a707b2_mes-bava-residential-school-thalassery-elevate-2026.jpg"
keywords: ["MES Bava School Thalassery", "Elevate 2026", "Shafeek Katharamal Motivator", "MES Education Board", "Student Motivation"]
---

# വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും, രക്ഷിതാക്കൾക്ക് ദിശാബോധവും നൽകാൻ എം ഇ എസ് ബാവ റസിഡൻഷ്യൽ സ്കൂളിൽ 'എലിവേറ്റ് 2026' സംഘടിപ്പിച്ചു.

> **Lead Summary:** വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിലും വ്യക്തിത്വവികസനത്തിലും രക്ഷിതാക്കളുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി തലശ്ശേരി എം.ഇ.എസ്. ബാവ റസിഡൻഷ്യൽ സ്കൂളിൽ ‘എലിവേറ്റ് 2026’ എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി രണ്ട് സെഷനുകളിലായാണ് പരിപാടി നടത്തിയത്.പ്രശസ്ത മോട്ടിവേറ്റർ ഷഫീക്ക് കത്തറമൽ ക്ലാസുകൾ നയിച്ചു.

## Article Content

വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിലും വ്യക്തിത്വവികസനത്തിലും രക്ഷിതാക്കളുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി തലശ്ശേരി എം.ഇ.എസ്. ബാവ റസിഡൻഷ്യൽ സ്കൂളിൽ ‘എലിവേറ്റ് 2026’ എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി രണ്ട് സെഷനുകളിലായാണ് പരിപാടി നടത്തിയത്.പ്രശസ്ത മോട്ടിവേറ്റർ ഷഫീക്ക് കത്തറമൽ ക്ലാസുകൾ നയിച്ചു.

വിദ്യാർത്ഥികളുടെ കഴിവുകൾ തിരിച്ചറിയാനും പഠനത്തിൽ കൂടുതൽ ശ്രദ്ധയും താൽപര്യവും വളർത്താനും ജീവിതത്തിൽ വ്യക്തമായ ലക്ഷ്യങ്ങൾ നിശ്ചയിച്ച് മുന്നേറാനും പ്രചോദനം നൽകുന്നതായിരുന്നു ക്ലാസുകൾ. കുട്ടികളുടെ മാനസികവും വിദ്യാഭ്യാസപരവുമായ വളർച്ചയിൽ രക്ഷിതാക്കൾ വഹിക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ചും കുട്ടികളെ മനസ്സിലാക്കി അവർക്കൊപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും രക്ഷിതാക്കൾക്കുള്ള സെഷനിൽ വിശദീകരിച്ചു.

കുട്ടികളുടെ വളർച്ചയിൽ കുടുംബാന്തരീക്ഷത്തിനും രക്ഷിതാക്കളുടെ സമീപനത്തിനും വലിയ സ്വാധീനമുണ്ടെന്ന് ക്ലാസിൽ ചൂണ്ടിക്കാട്ടി. കുട്ടികളുടെ കഴിവുകളും താൽപര്യങ്ങളും തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാനും ആത്മവിശ്വാസത്തോടെ മുന്നേറാൻ പിന്തുണ നൽകാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം. പഠനത്തിലെ മികവിനൊപ്പം കുട്ടികളുടെ മാനസിക വളർച്ചയ്ക്കും വ്യക്തിത്വ രൂപീകരണത്തിനും ആവശ്യമായ പരിഗണന നൽകണമെന്നും ക്ലാസിൽ ഷഫീക്ക് ഓർമിപ്പിച്ചു.

എം.ഇ.എസ്. എജ്യുക്കേഷൻ ബോർഡ് സെക്രട്ടറി കെ.എം.ഡി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സി.പി. അജീഷ് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ നൂറി പി. റഫീക്ക് സ്വാഗതവും വൈസ് പ്രിൻസിപ്പൽ മഞ്ജരി എം. നന്ദിയും പറഞ്ഞു. ഇക്കഴിഞ്ഞ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നബ ഫാത്തിമയെയും, മോട്ടിവേഷൻ സ്പീക്കർ ഷഫീഖിനെയും ചടങ്ങിൽ ആദരിച്ചു.

സോണിയ വി.കെ., സുനിൽ കെ.കെ., അൻവർ പി.വി., റസ്മിന ഒ.കെ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

English Summary: To give confidence to students and direction to parents Elevate 2026 organized at MES Bava Residential School. To build confidence and goal sense in students and to further strengthen role of parents in childrens education and personality development motivation class in name Elevate 2026 organized at Thalassery MES Bava Residential School. Program conducted in two sessions for students and parents. Famous motivator Shafeek Katharamal led classes. Classes were inspiring to identify students abilities and to grow more attention and interest in studies and to set clear goals in life and move forward. Responsibilities parents should bear in mental and educational growth of children and importance of understanding children and standing with them was explained in session for parents. It was pointed out in class that family atmosphere and parents approach has big influence in childrens growth. Parents should care to identify childrens abilities and interests and encourage them and give support to move forward with confidence. In class Shafeek reminded that along with excellence in studies necessary consideration should be given to mental growth and personality formation of children. MES Education Board Secretary KMD Muhammed presided. PTA President CP Ajeesh spoke. School Principal Noori P Rafeeq welcomed and Vice Principal Manjari M thanked. Sonia VK Sunil KK Anwar PV Rasmina OK led program.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389277/mes-bava-residential-school-thalassery-elevate-2026-motivation-class)