---
title: "വടകരയിൽ പകൽ വെളിച്ചത്തിൽ കേബിൾ മോഷണം; കോപ്പർ കേബിളുകൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ"
english_title: "Vadakara Karimpanapalam Rocky Engineering Works Copper Cable Theft Tamil Nadu Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389265/vadakara-karimpanapalam-rocky-engineering-works-copper-cable-theft-tamil-nadu-arrested"
published_at: "2026-10-29T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2efca02d89_vadakara-karimpanapalam-rocky-engineering-copper-cable-theft-arrest.jpg"
keywords: ["Vadakara Theft", "Karimpanapalam Rocky Engineering", "Copper Cable Theft", "Tamil Nadu Arrest", "Kumbakonam Ajith"]
---

# വടകരയിൽ പകൽ വെളിച്ചത്തിൽ കേബിൾ മോഷണം; കോപ്പർ കേബിളുകൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

> **Lead Summary:** വടകര: വടകര കരിമ്പനപാലത്തെ റോക്കി എഞ്ചിനീയറിംഗ് വർക്സ് എന്ന സ്ഥാപനത്തിൽ നിന്ന് 60,000 രൂപ വിലവരുന്ന കോപ്പർ കേബിളുകൾ മോഷണം പോയ സംഭവത്തിൽ തമിഴ്‌നാട് സ്വദേശി പിടിയിലായി. തമിഴ്‌നാട് കുംഭകോണം അണ്ണാനഗർ കോളനി സ്വദേശിയായ അജിത്തിനെയാണ് വടകര പോലീസ് അതിവേഗം അറസ്റ്റ് ചെയ്തത്.

## Article Content

വടകര: വടകര കരിമ്പനപാലത്തെ റോക്കി എഞ്ചിനീയറിംഗ് വർക്സ് എന്ന സ്ഥാപനത്തിൽ നിന്ന് 60,000 രൂപ വിലവരുന്ന കോപ്പർ കേബിളുകൾ മോഷണം പോയ സംഭവത്തിൽ തമിഴ്‌നാട് സ്വദേശി പിടിയിലായി. തമിഴ്‌നാട് കുംഭകോണം അണ്ണാനഗർ കോളനി സ്വദേശിയായ അജിത്തിനെയാണ് വടകര പോലീസ് അതിവേഗം അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിൽ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ചുകയറിയ പ്രതി കോപ്പർ കേബിളുകൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സ്ഥാപന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടത്തിയ ഊർജ്ജിത തെരച്ചിലിലാണ് മണിക്കൂറുകൾക്കകം പ്രതിയെ വലയിലാക്കിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രദേശത്തെ മറ്റ് മോഷണ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്

English Summary: In incident of theft of copper cables worth 60000 rupees from establishment named Rocky Engineering Works at Vadakara Karimpanapalam Tamil Nadu native caught. Vadakara police swiftly arrested Ajith 22 native of Tamil Nadu Kumbakonam Annanagar Colony. Incident that is subject of case happened around 10 am Wednesday. Accused looking at time when no one in establishment trespassed and stole copper cables and escaped. On basis of complaint of establishment owner police registered case and in intensive search conducted caught accused within hours. Accused produced in court was remanded. Police are checking whether he has involvement in other theft cases in area.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389265/vadakara-karimpanapalam-rocky-engineering-works-copper-cable-theft-tamil-nadu-arrested)