---
title: "എല്ലാ തീരുമാനങ്ങളും കൂട്ടായെന്ന് ചെയർമാൻ, പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക് എടുക്കുന്നുവെന്ന് അംഗങ്ങൾ ; പിഎസ്‍സി പരീക്ഷാ തട്ടിപ്പിൽ ഭിന്ന മൊഴി"
english_title: "PSC Exam Scam Conflicting Statements Chairman MR Baiju Crime Branch Members"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389252/psc-exam-scam-conflicting-statements-chairman-mr-baiju-crime-branch"
published_at: "2026-10-29T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1d2f967ceb_psc-exam-fraud-kerala-first-arrest-p-sathish-planning-board.jpg"
keywords: ["PSC Exam Scam", "MR Baiju Chairman", "R Hari Additional Chief Secretary", "Crime Branch", "Planning Board Exam"]
---

# എല്ലാ തീരുമാനങ്ങളും കൂട്ടായെന്ന് ചെയർമാൻ, പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക് എടുക്കുന്നുവെന്ന് അംഗങ്ങൾ ; പിഎസ്‍സി പരീക്ഷാ തട്ടിപ്പിൽ ഭിന്ന മൊഴി

> **Lead Summary:** പിഎസ്‍സി പരീക്ഷാ തട്ടിപ്പിൽ ഭിന്ന മൊഴികളുമായി ചെയർമാനും അംഗങ്ങളും. എല്ലാ തീരുമാനങ്ങളും കൂട്ടായി എടുത്തതാണെന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പിഎസ്‍സി ചെയ‍ർമാൻ എം ആർ ബൈജു മൊഴി നൽകി. പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക് എടുക്കുന്നുവെന്നാണ് ചില അംഗങ്ങൾ മൊഴി നൽകിയിരിക്കുന്നത്.

## Article Content

പിഎസ്‍സി പരീക്ഷാ തട്ടിപ്പിൽ ഭിന്ന മൊഴികളുമായി ചെയർമാനും അംഗങ്ങളും. എല്ലാ തീരുമാനങ്ങളും കൂട്ടായി എടുത്തതാണെന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പിഎസ്‍സി ചെയ‍ർമാൻ എം ആർ ബൈജു മൊഴി നൽകി. പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക് എടുക്കുന്നുവെന്നാണ് ചില അംഗങ്ങൾ മൊഴി നൽകിയിരിക്കുന്നത്.

കേസിൽ പ്രതിയായ അഡീഷണൽ ചീഫ് സെക്രട്ടറി ആർ ഹരിയും എം ആർ ബൈജുവും വലിയ അടുപ്പത്തിലാണെന്ന് ചില അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഹരി ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇയാളുടെ വീട് പൂട്ടിയ നിലയിലാണ്. അതേസമയം അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ് റിമാൻഡ് ചെയ്തു.

ഉദ്യോ​ഗസ്ഥരായ ഹരി, സതീഷ് എന്നിവരെ പൂർണമായും സംരക്ഷിക്കുന്ന രീതിയിലുള്ള മൊഴിയാണ് ചെയർമാൻ എം ആർ ബൈജു നൽകിയിരിക്കുന്നത്. ആസൂത്രണ ബോ‍ർഡ് പരീക്ഷയിലെ 10 ചോദ്യങ്ങളുടെ മൂല്യനിർണയം നടക്കാതെ പോയതിന് കാരണം സാങ്കേതിക പിഴവാണെന്നും ബോധപൂർവമായ വീഴ്ചയല്ലെന്നുമാണ് ചെയർമാൻ്റെ മൊഴി.

ചെയ‍ർമാൻ്റെ മൊഴി പൂർണമായും ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല. ചെയർമാനെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. മുഴുവൻ അംഗങ്ങളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം ചെയർമാനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് സാധ്യത ഉള്ളത്.

English Summary: Conflicting statements in PSC exam scam Chairman says all decisions collective members say many decisions chairman takes alone. PSC exam scam with conflicting statements from chairman and members. In crime branch interrogation PSC chairman MR Baiju gave statement that all decisions were taken collectively. Some members gave statement that many decisions chairman takes alone. Some members gave statement that accused in case Additional Chief Secretary R Hari and MR Baiju are in close relationship. Hari is still absconding. His house is in locked condition. Meanwhile former Deputy Secretary Satheesh who was arrested was remanded. Chairman MR Baiju gave statement in manner fully protecting officials Hari Satheesh. Chairmans statement is that reason for evaluation of 10 questions in Planning Board exam not happening is technical error and not deliberate lapse. Crime branch has not fully believed chairmans statement. There is possibility to interrogate chairman again. There is possibility to call chairman for interrogation after calling all members for interrogation.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389252/psc-exam-scam-conflicting-statements-chairman-mr-baiju-crime-branch)