---
title: "കുന്നോത്ത്പറമ്പിൽ വനിതകൾക്ക് ആത്മവിശ്വാസത്തിന്റെ സ്റ്റിയറിങ് ; കുറഞ്ഞ ചിലവിൽ  ഡ്രൈവിങ് പരിശീലന പദ്ധതിയുമായി വാർഡംഗം കെ.സി. ബിന്ദു"
english_title: "Kunnothuparamba Women Low Cost Driving Training KC Bindu Ward 17 Tejas Driving School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389236/kunnothuparamba-women-driving-training-kc-bindu-low-cost"
published_at: "2026-10-29T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2d0533ce0a_kunnothuparamba-women-driving-training-kc.jpg"
keywords: ["Kunnothuparamba Women Driving", "KC Bindu Ward Member", "Tejas Driving School", "Kunnothuparamba Grama Panchayat", "Women Empowerment"]
---

# കുന്നോത്ത്പറമ്പിൽ വനിതകൾക്ക് ആത്മവിശ്വാസത്തിന്റെ സ്റ്റിയറിങ് ; കുറഞ്ഞ ചിലവിൽ  ഡ്രൈവിങ് പരിശീലന പദ്ധതിയുമായി വാർഡംഗം കെ.സി. ബിന്ദു

> **Lead Summary:** പാനൂർ: വനിതകളെ സ്വയംപര്യാപ്തരാക്കുന്നതിനും ആത്മവിശ്വാസത്തോടെ വാഹനമോടിക്കാൻ പ്രാപ്തരാക്കുന്നതിനുമായി കുറഞ്ഞ നിരക്കിൽ ഡ്രൈവിംഗ് പരിശീലനം ലഭ്യമാക്കുന്ന പദ്ധതിയുമായി കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ്. വാർഡ് മെമ്പർ കെ. സി. ബിന്ദുവിന്റെ നേതൃത്വത്തിലാണ് വനിതകൾക്ക് പ്രയോജനകരമായ ഈ പദ്ധതി ആരംഭിച്ചത്.

## Article Content

പാനൂർ: വനിതകളെ സ്വയംപര്യാപ്തരാക്കുന്നതിനും ആത്മവിശ്വാസത്തോടെ വാഹനമോടിക്കാൻ പ്രാപ്തരാക്കുന്നതിനുമായി കുറഞ്ഞ നിരക്കിൽ ഡ്രൈവിംഗ് പരിശീലനം ലഭ്യമാക്കുന്ന പദ്ധതിയുമായി കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ്. വാർഡ് മെമ്പർ കെ. സി. ബിന്ദുവിന്റെ നേതൃത്വത്തിലാണ് വനിതകൾക്ക് പ്രയോജനകരമായ ഈ പദ്ധതി ആരംഭിച്ചത്.

പാനൂരിലെ തേജസ് ഡ്രൈവിംഗ് സ്കൂളിന്റെ സഹകരണത്തോടെയും വാർഡ് വികസന സമിതിയുടെ പിന്തുണയോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. വാർഡ് മെമ്പറുടെ കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതകൾക്ക് സാധാരണ നിരക്കിനേക്കാൾ കുറഞ്ഞ ചെലവിൽ ഡ്രൈവിംഗ് പരിശീലനം നേടാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. സാമ്പത്തിക പരിമിതികൾ കാരണം ഡ്രൈവിംഗ് പഠനം മാറ്റിവെക്കേണ്ടിവരുന്ന വനിതകൾക്കും ഇതിലൂടെ പരിശീലനം നേടാൻ അവസരമൊരുങ്ങും.

ദൈനംദിന ജീവിതത്തിൽ വാഹനമോടിക്കാനുള്ള കഴിവ് വനിതകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും ആത്മവിശ്വാസവും നൽകുമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. യാത്രകൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം കുറയ്ക്കുന്നതിനും തൊഴിൽ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ കൂടുതൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഡ്രൈവിംഗ് പരിശീലനം സഹായകമാകും. വനിതകളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സംരംഭം.

ജനകീയ പങ്കാളിത്തത്തോടെ വ്യത്യസ്തവും ജനോപകാരപ്രദവുമായ പദ്ധതികൾ നടപ്പാക്കി ശ്രദ്ധേയയായ വാർഡ് മെമ്പർ കെ. സി. ബിന്ദുവാണ് പുതിയ പദ്ധതിക്കും നേതൃത്വം നൽകുന്നത്. ജനപ്രതിനിധിയുടെ ഇടപെടലും വാർഡ് വികസന സമിതിയുടെ സഹകരണവും സ്വകാര്യ സ്ഥാപനത്തിന്റെ പങ്കാളിത്തവും ഒത്തുചേരുമ്പോൾ പ്രാദേശികതലത്തിൽ കൂടുതൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ നടപ്പാക്കാനാകുമെന്നതിന്റെ ഉദാഹരണം കൂടിയാണിത്.

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം പുത്തൂർ മർക്കസ് ഓഡിറ്റോറിയത്തിൽ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഫസീല നിർവഹിച്ചു. തലശ്ശേരി ആർ.ടി.ഒ. വേണുഗോപാൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

തേജസ് ഡ്രൈവിംഗ് സ്കൂൾ പരിശീലക അനില കെ. എം. പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. കെ. മുഹമ്മദലി, സമീറ കെ. പി., ലിബിഷ എ. പി., ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ എം., ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വതി മോഹൻ, ലീല എ. പി., രാജൻ കെ. എന്നിവർ ആശംസകൾ നേർന്നു.

വാർഡ് വികസന സമിതി കൺവീനർ വള്ളിൽ നാരായണൻ സ്വാഗതവും സുനിൽകുമാർ എം. എം. നന്ദിയും പറഞ്ഞു.

വനിതകളുടെ സഞ്ചാരസ്വാതന്ത്ര്യവും ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി, ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതലത്തിൽ നടപ്പാക്കുന്ന ജനോപകാരപ്രദമായ ഇടപെടലുകൾക്ക് മാതൃകയാവുകയാണ്.

English Summary: In Kunnothuparamba steering of confidence for women low cost driving training project with ward member KC Bindu. Seventeenth ward of Kunnothuparamba Grama Panchayat with project to provide driving training at low rate to make women self sufficient and capable of driving vehicle confidently. This beneficial project for women started under leadership of ward member KC Bindu. Project is being implemented with cooperation of Tejas Driving School in Panoor and support of Ward Development Committee. Opportunity to get driving training at lower cost than normal rate is provided to women by including in ward members CARE project. Through this women who have to postpone driving studies due to financial limitations will also get opportunity to get training. Project is designed with aim that ability to drive vehicle in daily life will give women more freedom and confidence. Driving training will help to reduce situation of having to depend on others for travel and to utilize more opportunities in various sectors including employment. This enterprise is part of effort to identify needs of women and find practical solutions for them. Ward member KC Bindu who is notable for implementing different and beneficial projects with public participation is leading new project also. This is also example of how more beneficial projects for people can be implemented at local level when intervention of peoples representative and cooperation of Ward Development Committee and participation of private institution come together. Formal inauguration of project was done by Kunnothuparamba Grama Panchayat President K Faseela at Puthur Markas Auditorium. Thalassery RTO Venugopal participated as distinguished guest and delivered keynote address. Panchayat Vice President KP Ramachandran Master presided. Tejas Driving School trainer Anila KM explained project.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389236/kunnothuparamba-women-driving-training-kc-bindu-low-cost)