---
title: "പാനൂരിൽ നമ്പൂരിക്കണ്ടി ചീരോറത്ത് റോഡ് നവീകരണം പൂർത്തിയായി ; ഉദ്ഘാടനം നിർവഹിച്ച് നഗരസഭാ ചെയർപേഴ്സൺ"
english_title: "Panoor Namboorikandi Cheerorath Road Renovation Completed Municipality Chairperson Naushath Inauguration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389233/panoor-namboorikandi-cheerorath-road-renovation-inauguration"
published_at: "2026-10-29T09:56:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2cb5beb2b1_panoor-namboorikandi-cheerorath-road-renovation-inauguration.jpg"
keywords: []
---

# പാനൂരിൽ നമ്പൂരിക്കണ്ടി ചീരോറത്ത് റോഡ് നവീകരണം പൂർത്തിയായി ; ഉദ്ഘാടനം നിർവഹിച്ച് നഗരസഭാ ചെയർപേഴ്സൺ

> **Lead Summary:** പാനൂർ: പാനൂർ നഗരസഭയിലെ 21-ാം വാർഡിൽ നവീകരണം പൂർത്തിയാക്കിയ നമ്പൂരിക്കണ്ടി ചീരോറത്ത് റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ ടീച്ചർ നിർവഹിച്ചു. റോഡിൽ നാലു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഇൻ്റർലോക്ക് പ്രവൃത്തി പൂർത്തിയാക്കിയത്.

## Article Content

പാനൂർ: പാനൂർ നഗരസഭയിലെ 21-ാം വാർഡിൽ നവീകരണം പൂർത്തിയാക്കിയ നമ്പൂരിക്കണ്ടി ചീരോറത്ത് റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ ടീച്ചർ നിർവഹിച്ചു. റോഡിൽ നാലു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഇൻ്റർലോക്ക് പ്രവൃത്തി പൂർത്തിയാക്കിയത്.

റോഡ് നവീകരണം പൂർത്തിയായതോടെ പ്രദേശവാസികളുടെ യാത്രാസൗകര്യം മെച്ചപ്പെടും. വാർഡിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നടപ്പാക്കിയ പ്രവൃത്തി പ്രദേശവാസികൾക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.

English Summary: Namboorikandi Cheerorath Road renovation completed in Panoor inauguration performed by Municipal Chairperson. Inauguration of renovated Namboorikandi Cheerorath Road in 21st ward of Panoor Municipality was performed by Municipal Chairperson Naushath Koodathil Teacher. Interlock work was completed by spending more than four lakh rupees on road. With completion of road renovation travel facility of local residents will improve. It is expected that work implemented as part of basic infrastructure development in ward will be very beneficial for local residents.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389233/panoor-namboorikandi-cheerorath-road-renovation-inauguration)