---
title: "തളിപ്പറമ്പിൽ പോലീസുകാരനെ ആക്രമിച്ചു ;  യുവാവിനെതിരെ കേസ്"
english_title: "Taliparamba Police Attack Case Youth Booked Payyavoor SCPO Rajesh Attack"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389228/taliparamba-police-attack-case-youth-booked-bijoy-kurian"
published_at: "2026-10-29T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2c689461cd_taliparamba-police-attack-case-youth-booked-bijoy-kurian.jpg"
keywords: []
---

# തളിപ്പറമ്പിൽ പോലീസുകാരനെ ആക്രമിച്ചു ;  യുവാവിനെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. പയ്യാവൂർ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ രജീഷ് സി.വിയുടെ പരാതിയിലാണ് നടപടി.ചന്ദനക്കാംപാറ സ്വദേശി ബിജോയ് കുര്യനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

തളിപ്പറമ്പ്: പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. പയ്യാവൂർ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ രജീഷ് സി.വിയുടെ പരാതിയിലാണ് നടപടി.ചന്ദനക്കാംപാറ സ്വദേശി ബിജോയ് കുര്യനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇന്നലെ ഉച്ചയ്ക്ക് 12.30ന് തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് മുന്നിൽ വെച്ചായിരുന്നു സംഭവം. ഔദ്യോഗിക കൃത്യം നിർവഹിക്കുകയായിരുന്ന പോലീസുകാരനെ പ്രതി തള്ളിയിട്ട് ദേഹോപദ്രവം ചെയ്യുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

English Summary: Case against youth in incident of attacking policeman in Taliparamba. Action is on complaint of Payyavoor police station SCPO Rajesh CV. Taliparamba police registered case against Bijoy Kurian native of Chandanakkampara. Incident was today at 12.30 pm in front of Taliparamba Cooperative Hospital. Complaint is that accused pushed and assaulted policeman who was performing official duty and obstructed duty

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389228/taliparamba-police-attack-case-youth-booked-bijoy-kurian)