---
title: "ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈം ബ്രാഞ്ച്  അന്വേഷണം ഊർജിതം ; അര ലക്ഷം രൂപ നഷ്ടമായത് ഫ്രീ ഫയർ ഗെയിമിലൂടെ"
english_title: "Sivasurya Missing Case Crime Branch Investigation Intensified Free Fire Game Loss Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389200/sivasurya-missing-crime-branch-investigation-free-fire-game-loss"
published_at: "2026-10-28T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae21bd72b695_sivasurya-missing-crime-branch-investigation-free.jpg"
keywords: ["Sivasurya Missing", "Chokli Ramavilasam School", "Crime Branch SP KV Venugopal", "Free Fire Game", "Kariyad Puliyanmbram"]
---

# ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈം ബ്രാഞ്ച്  അന്വേഷണം ഊർജിതം ; അര ലക്ഷം രൂപ നഷ്ടമായത് ഫ്രീ ഫയർ ഗെയിമിലൂടെ

> **Lead Summary:** ചൊക്ലി : ചൊക്ലി രാമവിലാസം ഹയർ സെക്കൻ ഡറി സ്‌കൂൾ വിദ്യാർഥി കരിയാട് പുളിയനമ്പ്രത്തെ ശിവപ്രിയത്തിൽ എ. ജിഗീഷിൻ്റെ മകൻ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച്

## Article Content

ചൊക്ലി : ചൊക്ലി രാമവിലാസം ഹയർ സെക്കൻ ഡറി സ്‌കൂൾ വിദ്യാർഥി കരിയാട് പുളിയനമ്പ്രത്തെ ശിവപ്രിയത്തിൽ എ. ജിഗീഷിൻ്റെ മകൻ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച്

അന്വഷണം ഊർജിതമാക്കി. ക്രൈംബ്രാഞ്ച് എസ്‌പി കെ.വി. വേണുഗോപാൽ, ഡിവൈഎസ്‌പി സനിൽകുമാർ, സിഐമാരായ ശ്രീജിത്ത് കൊടേരി, രഞ്ജിത്ത് രവീന്ദ്രൻ എന്നിവർ സൂര്യയുടെ വീട്ടിലെത്തി പിതാവിൻ്റെയും ബന്ധുക്കളുടെയും മൊഴികൾ രേഖപ്പെടുത്തുകയും പരിസര പ്രദേശങ്ങളിൽ തെളിവെടുപ്പ് നടത്തുകയും ചെയ്തു. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു.

ഫ്രീ ഫയർ ഗെയിമാണ് കുട്ടി കളിച്ചിരുന്നതെന്നും ഗെയിമിലൂടെ അരലക്ഷം രൂപ നഷ്ടപ്പെട്ടതായും പൊലിസ് അന്വഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ പിതാവ് പിടിച്ചു വച്ചതിനെ തുടർന്നാണ് പ്ലസ്‌ടു വിദ്യാർഥിയായ ശിവസൂര്യയെ ഓഗസ്റ്റ് എട്ടു മുതൽ കാണാതായത്.എന്നാൽ വീട് വിട്ടിറങ്ങിയ കുട്ടി എങ്ങോട്ട് പോയെന്നതിന് സി.സി. ടി വി ദൃശ്യങ്ങൾക്കും ഉത്തരം നൽകാൻ സാധിച്ചിരുന്നില്ല.

ലോക്കൽ പൊലീസ് നടത്തിയ ശ്രമങ്ങൾ വിജയിക്കാത്തതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്

English Summary: Crime Branch investigation intensified in Sivasurya disappearance half lakh rupees lost through Free Fire game. Crime Branch intensified investigation in incident of missing of Sivasurya son of A Jigeesh of Shivapriyam at Kariyad Puliyanmbram student of Chokli Ramavilasam Higher Secondary School. Crime Branch SP KV Venugopal DySP Sanilkumar CIs Sreejith Kodery Ranjith Raveendran reached Suryas house recorded statements of father and relatives and conducted evidence collection in surrounding areas. Crime Branch has collected more CCTV footage of area. Mobile phone used by child taken into custody by Crime Branch team. Police investigation has found that child was playing Free Fire game and half lakh rupees was lost through game. Plus two student Sivasurya has been missing since August eight after father seized mobile phone. However CCTV footage could not answer where child who left house went. After efforts by local police failed City Police Commissioner formed special squad and searched in various parts of country but no result. Then investigation was handed over to Crime Branch.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389200/sivasurya-missing-crime-branch-investigation-free-fire-game-loss)