---
title: "കുടുബവഴക്ക് ; സ്കൂട്ടറിൽ പോയ ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് വെട്ടി ഭർത്താവ്, ഗുരുതര പരിക്ക്"
english_title: "Thiruvananthapuram Thirumala Husband Attacks Wife With Machete In Broad Daylight Family Dispute Seema Vijayan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389174/trivandrum-thirumala-husband-attacks-wife-machete-road-family-dispute"
published_at: "2026-10-28T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1e0176a448_Untitled-4_copy.jpg"
keywords: ["Thirumala Attack", "Husband Attacks Wife", "Trivandrum Crime", "Pachalloor Vijayan Seema", "Poojappura Police"]
---

# കുടുബവഴക്ക് ; സ്കൂട്ടറിൽ പോയ ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് വെട്ടി ഭർത്താവ്, ഗുരുതര പരിക്ക്

> **Lead Summary:** തിരുവനന്തപുരം തിരുമലയിൽ കുടുംബ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ നടുറോട്ടിൽ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു. പാച്ചല്ലൂർ സ്വദേശി വിജയനാണ് ഭാര്യ സീമയെ ക്രൂരമായി ആക്രമിച്ചത്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സീമയെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

തിരുവനന്തപുരം തിരുമലയിൽ കുടുംബ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ നടുറോട്ടിൽ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു. പാച്ചല്ലൂർ സ്വദേശി വിജയനാണ് ഭാര്യ സീമയെ ക്രൂരമായി ആക്രമിച്ചത്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സീമയെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സീമയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിജയൻ വഴിയരികിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ 12 വർഷമായി ഇരുവരും തമ്മിൽ അകന്ന് കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുടുംബ തർക്കമാണ് ഈ അക്രമത്തിന് പിന്നിലെന്ന് സീമയുടെ സഹോദരൻ വ്യക്തമാക്കി. സംഭവത്തിൽ പൂജപ്പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary: In Thirumala Thiruvananthapuram husband attacked wife with machete in broad daylight following family dispute. Pachalloor native Vijayan brutally attacked wife Seema. Seema who was seriously injured in attack was admitted to Medical College Hospital Thiruvananthapuram. Vijayan who followed Seema who was traveling on scooter on bike blocked her on roadside and attacked. Shocking CCTV footage of attack has come out. Police said both have been living apart for last 12 years. Seema's brother clarified that family dispute is behind this attack. Poojappura police have registered case and started investigation in incident.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389174/trivandrum-thirumala-husband-attacks-wife-machete-road-family-dispute)