---
title: "പന്ന്യന്നൂർ പഞ്ചായത്തിന്റെ  ഭിന്നശേഷി കായിക മേളയിൽ മത്സരാർത്ഥികളിൽ ആവേശം വിതറാൻ മെമ്പറും ഓടി ; വീണ് പരിക്കേറ്റെങ്കിലും 'സ്പോർട്സ് മാൻ സ്പിരിറ്റി'ന് സമൂഹ മാധ്യമങ്ങളിൽ കൈയ്യടി"
english_title: "Pannyanur Panchayat Differently Abled Sports Meet Member Naseer Idavalath Fall Injury Sportsman Spirit Viral"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389125/pannyanur-panchayat-bhinnasheshi-kayika-mela-member-naseer-idavalath-fall-viral"
published_at: "2026-10-28T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae19aa4c2354_Untitled-5_copy.jpg"
keywords: []
---

# പന്ന്യന്നൂർ പഞ്ചായത്തിന്റെ  ഭിന്നശേഷി കായിക മേളയിൽ മത്സരാർത്ഥികളിൽ ആവേശം വിതറാൻ മെമ്പറും ഓടി ; വീണ് പരിക്കേറ്റെങ്കിലും 'സ്പോർട്സ് മാൻ സ്പിരിറ്റി'ന് സമൂഹ മാധ്യമങ്ങളിൽ കൈയ്യടി

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാകായികമേളയിൽ പങ്കെടുക്കുന്നവർക്ക് ആവേശമേകാനാണ് പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം നസീർ ഇടവലത്തും ഓടിയത്. സഹ അംഗം കൂടിയായ ജസീല നൗഷാദിന്റെ മകൻ വസീം നൗഷാദിന് ആവേശമേകാനാണ് നസീർ ഇടവലത്തും, അംഗൻവാടി വർക്കർ ഷീജയും ഒപ്പമോടിയത്.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാകായികമേളയിൽ പങ്കെടുക്കുന്നവർക്ക് ആവേശമേകാനാണ് പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം നസീർ ഇടവലത്തും ഓടിയത്. സഹ അംഗം കൂടിയായ ജസീല നൗഷാദിന്റെ മകൻ വസീം നൗഷാദിന് ആവേശമേകാനാണ് നസീർ ഇടവലത്തും, അംഗൻവാടി വർക്കർ ഷീജയും ഒപ്പമോടിയത്.

ആദ്യ റൗണ്ട് പൂർത്തിയാക്കിയ ശേഷം രണ്ടാം റൗണ്ട് ഓടുമ്പോഴാണ് നസീർ വീണത്. കൈമുട്ടിനും,വിരലിനും പരിക്കുണ്ട്. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ പകർത്തിയ നസീറിന്റെ 'സ്പോർട്സ് മാൻ സ്പിരിറ്റ്' വീഡിയൊ സമൂഹ മാധ്യമങ്ങളിൽ വൈറലുമാണ്. പന്ന്യന്നൂർ പഞ്ചായത്തിലെ ഏറ്റവും എനർജറ്റിക്കായ അംഗം കൂടിയാണ് നസീർ.

English Summary: Member also ran to enthuse contestants at Pannyanur Panchayat differently abled sports meet Fell and injured but applause for sportsman spirit on social media. Second ward member Naseer Idavalath ran to enthuse participants in Pannyanur Grama Panchayat differently abled art sports meet. Naseer Idavalath and Anganwadi worker Sheeja ran together to enthuse Waseem Naushad son of co member Jaseela Naushad. Naseer fell while running second round after completing first round. Has injury to elbow and finger. Video of Naseer's sportsman spirit captured by Pannyanur Grama Panchayat President S Snoya is viral on social media. Naseer is also most energetic member in Pannyanur panchayat.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389125/pannyanur-panchayat-bhinnasheshi-kayika-mela-member-naseer-idavalath-fall-viral)