---
title: "ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ പണം ആവശ്യപ്പെട്ടെന്ന ആരോപണം ; 7 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.യു നേതാവിന്റെ വക്കീൽ നോട്ടീസ്"
english_title: "PP Divya Complaint Withdrawal Money Demand Allegation KSU Leader Shammas 7 Crore Defamation Notice Carton India"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389105/pp-divya-complaint-ksu-shammas-7-crore-legal-notice-carton-india"
published_at: "2026-10-28T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae18b4b2f419_Untitled-5_copy.jpg"
keywords: ["PP Divya Case", "KSU Leader Mohammed Shammas", "Carton India MD Asif", "Defamation Notice 7 Crore", "Vigilance Probe"]
---

# ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ പണം ആവശ്യപ്പെട്ടെന്ന ആരോപണം ; 7 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.യു നേതാവിന്റെ വക്കീൽ നോട്ടീസ്

> **Lead Summary:** കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസ്. കാർട്ടൺ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന് വക്കീൽ നോട്ടീസ് അയച്ചു.

## Article Content

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസ്. കാർട്ടൺ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന് വക്കീൽ നോട്ടീസ് അയച്ചു.

7 കോടി രൂപ നഷ്ട പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്. മുഹമ്മദ് ആസിഫ് ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. പി പി ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ 5 ലക്ഷം രൂപ ഷമ്മാസ് ആവശ്യപ്പെട്ടെന്നായിരുന്നു ആസിഫിൻ്റെ ആരോപണം.

ദിവ്യയുടെ ബെനാമി സ്ഥാപനമെന്ന ആരോപണം നേരിടുന്ന കമ്പനിയാണ് കാർട്ടൺ. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് ടെൻഡർ ഇല്ലാതെ കരാറുകൾ നൽകിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നു.

മുഹമ്മദ് ഷമ്മാസായിരുന്നു പരാതിക്കാരൻ. പി പി ദിവ്യ കണ്ണൂരിൽ അനധികൃതമായി ഭൂമി സമ്പാദിച്ചെന്നും ആരോപണം. എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നൽകിയ പരാതി, കഴമ്പില്ലെന്ന് കാട്ടി തളേളിയിരുന്നു. അതിലാണ് സർക്കാർ മാറിയപ്പോൾ അന്വേഷണത്തിന് ഉത്തരവായത്.

ദിവ്യയുടെയും ഭർത്താവിന്‍റെയും സ്വത്തുക്കൾ സംബന്ധിച്ചും അന്വേഷിക്കും. അതിനിടെ, ദിവ്യയുടെ ബെനാമി സ്ഥാപനമെന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിയുടെ എംഡി, ദിവ്യയുടെ ബന്ധുക്കൾക്കും സിപിഎം നേതാക്കൾക്കും പണം നൽകിയെന്ന പേരിൽ ശബ്ദസന്ദേശങ്ങളും സ്ക്രീൻഷോട്ടുകളും പുറത്ത് വന്നു.

English Summary: Allegation that money demanded to withdraw complaint against Divya KSU leader sends lawyer notice demanding 7 crore compensation. KSU leader Mohammed Shammas has taken legal action against allegation that he demanded money to withdraw complaint against former Kannur District Panchayat President and CPM leader P P Divya. Sent lawyer notice to Carton India company MD Mohammed Asif. Lawyer notice demanding 7 crore rupees compensation. Mohammed Shammas demanded Mohammed Asif withdraw allegation and apologize. Asif had alleged that Shammas demanded 5 lakh rupees to withdraw complaint against P P Divya. Carton is company facing allegation of being benami firm of Divya. While P P Divya was Kannur District Panchayat President complaint that contracts were given to Carton India company without tender Home Department ordered Vigilance inquiry other day. Mohammed Shammas was complainant. Allegation also that P P Divya illegally acquired land in Kannur. Complaint given during LDF government's time was rejected saying no substance. In that, when government changed, inquiry was ordered. Properties of Divya and her husband will also be probed. Meanwhile voice messages and screenshots came out in name that MD of Carton India Alliance company which faces allegation of being benami firm of Divya gave money to Divya's relatives and CPM leaders.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389105/pp-divya-complaint-ksu-shammas-7-crore-legal-notice-carton-india)