---
title: "കോഴിക്കോട് യുവാക്കൾ തമ്മിൽ കത്തിക്കുത്ത് ; ഒരാൾ മരിച്ചു, പ്രതി പിടിയിൽ"
english_title: "Kozhikode Youth Stabbing Death Odumbra Nallalam Police Manesh Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389095/kozhikode-youth-stabbing-odumbra-baigesh-death"
published_at: "2026-10-28T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae180b2e9f7f_kozhikode-youth-stabbing-odumbra-baigesh.jpg"
keywords: ["Kozhikode Stabbing", "Odumbra Crime", "Nallalam Police", "Baigesh Death", "Youth Clash Kozhikode"]
---

# കോഴിക്കോട് യുവാക്കൾ തമ്മിൽ കത്തിക്കുത്ത് ; ഒരാൾ മരിച്ചു, പ്രതി പിടിയിൽ

> **Lead Summary:** കോഴിക്കോട് ഒടുമ്പ്രയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഒടുമ്പ്ര കിഴക്കേമേന കൊളയക്കാട്ട് ബൈഗേഷ് ആണ് മരിച്ചത്.

## Article Content

കോഴിക്കോട് ഒടുമ്പ്രയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഒടുമ്പ്ര കിഴക്കേമേന കൊളയക്കാട്ട് ബൈഗേഷ് ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തുംമുൻപേ കുത്തേറ്റ ബൈഗേഷിനെ ആളുകൾ കാറിൽ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.

മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നതെന്ന് നല്ലളം പോലീസ് അറിയിച്ചു. തിരുവണ്ണൂർ സ്വദേശിയായ മനേഷ് എന്നയാളാണ് കുത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

സംഭവത്തിനുശേഷം കടന്നുകളഞ്ഞ ഇയാളെ തിരുവച്ചിറ കുളത്തിനുസമീപത്തുവെച്ച് പോലീസ് പിടികൂടി. മൊബൈൽ ട്രാക്കുചെയ്താണ് പോലീസ് ഇയാൾ ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയത്.

English Summary: Stabbing between youth in Kozhikode one dead accused arrested. Youth killed in stabbing following clash between youth at Odumbra in Kozhikode. Deceased is Baigesh 42 of Odumbra Kizhakkemeana Kolayakkatt. Incident happened around 11 pm Tuesday. Before police reached spot people took stabbed Baigesh to Beach Hospital by car but he had died. Nallalam police said suspected that dispute between liquor groups led to stabbing. Police said suspected that person named Manesh native of Thiruvannur stabbed. After incident he escaped and police caught him near Thiruvachira pond. Police reached his hiding place by tracking mobile.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389095/kozhikode-youth-stabbing-odumbra-baigesh-death)