---
title: "സ്വാതന്ത്ര സമര സേനാനി കരിയാട്ടെ എം.എ.കെ നമ്പ്യാർക്ക് സ്മാരകമൊരുങ്ങുന്നു ; ശിലാസ്ഥാപനം ഒക്ടോബർ 30ന്"
english_title: "Freedom Fighter Kariyad MAK Nambiar Memorial Foundation Stone October 30 DCC President Martin George"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389067/freedom-fighter-mak-nambiar-memorial-kariyad-october-30"
published_at: "2026-10-28T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae15c9612033_freedom-fighter-mak-nambiar-memorial-kariyad.jpg"
keywords: []
---

# സ്വാതന്ത്ര സമര സേനാനി കരിയാട്ടെ എം.എ.കെ നമ്പ്യാർക്ക് സ്മാരകമൊരുങ്ങുന്നു ; ശിലാസ്ഥാപനം ഒക്ടോബർ 30ന്

> **Lead Summary:** പാനൂർ: ത്യാഗ നിർഭരമായ ദേശസ്നേഹത്തിന്റെ പ്രതീകമായ എം എ കെ നമ്പ്യാർക്ക് കരിയാട് ഉചിതമായ സ്മാരകമൊരുങ്ങുന്നു. ചരമദിനമായ ഒക്ടോബർ 30ന് രാവിലെ 10 ന് സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡി.സി.സി പ്രസി. അഡ്വ. മാർട്ടിൻ ജോർജ് നിർവഹിക്കുമെന്ന് സംഘാടകർ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

പാനൂർ: ത്യാഗ നിർഭരമായ ദേശസ്നേഹത്തിന്റെ പ്രതീകമായ എം എ കെ നമ്പ്യാർക്ക് കരിയാട് ഉചിതമായ സ്മാരകമൊരുങ്ങുന്നു. ചരമദിനമായ ഒക്ടോബർ 30ന് രാവിലെ 10 ന് സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡി.സി.സി പ്രസി. അഡ്വ. മാർട്ടിൻ ജോർജ് നിർവഹിക്കുമെന്ന് സംഘാടകർ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിലും, സ്വാതന്ത്രാനന്തര സാമൂഹിക - രാഷ്ട്രീയത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സ്വാതന്ത്ര സമര സേനാനിയാണ് എം.എ.കെ നമ്പ്യാർ. അന്നത്തെ ബ്രിട്ടീഷ് സർക്കാരിലെ ഉന്നത പദവിയായിരുന്ന ബ്ലോക്ക് ഡവലപ്പ് മെന്റ് സ്ഥാനം രാജിവച്ചു കൊണ്ടാണ് സ്വാതന്ത്ര സമരത്തിൽ അദ്ദേഹം പങ്കെടുത്തത്. ഏറെക്കാലം ജയിൽ വാസം അനുഭവിച്ച അദ്ദേഹം സ്വാതന്ത്രം ലഭിച്ച ശേഷം എ.ഐ.സി.സി വക്താവായിസേവനമനുഷ്ഠിച്ചു.

അദ്ദേഹത്തിന്റെ ഓർമ്മദിനമായ ഒക്ടോബർ 30 ന് രാവിലെ 10 മണിക്ക് സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് നിർവഹിക്കും. ജന.സെക്രട്ടറിമാരായ കെ.പി സാജു, കെ.പി ഹാഷിം എന്നിവരുൾപ്പടെ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ഭാരവാഹികളായ ചെയർമാൻ ടി.എച്ച് നാരായണൻ, ജനറൽ കൺവീനർ കെ. അശോകൻ,വി.പി രാജൻ, ട്രഷറർ ടി.എം ബാബുരാജ്,സി.കെ രവിശങ്കർ,എ.എൻ രാജേഷ് എന്നിവർ അറിയിച്ചു.

English Summary: Memorial being built for freedom fighter Kariyad M A K Nambiar foundation stone laying on October 30. A befitting memorial is being built at Kariyad for M A K Nambiar symbol of selfless patriotism. Organizers informed at press conference in Panoor that foundation stone laying of memorial building will be done by DCC President Adv Martin George at 10 am on October 30 his death anniversary. M A K Nambiar is a freedom fighter who left his own mark in Indian freedom struggle history and post independence social political field. He participated in freedom struggle resigning from high post of Block Development in then British government. He suffered long imprisonment and after independence served as AICC spokesperson. Foundation stone laying will be done on his remembrance day October 30 at 10 am by DCC President Adv Martin George. Office bearers Chairman T H Narayanan General Convener K Ashokan V P Rajan Treasurer T M Baburaj C K Ravishankar A N Rajesh informed that many prominent persons including General Secretaries K P Saju K P Hashim will attend function.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389067/freedom-fighter-mak-nambiar-memorial-kariyad-october-30)