---
title: "കണ്ണൂർ നഗരത്തിൽ കൂത്തുപറമ്പ് സ്വദേശിയുടെ  വ്യാപാര സ്ഥാപനത്തിൽ തീപ്പിടുത്തം ; ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അപകടം"
english_title: "Fire Accident Kannur City Koothuparamba Native Shop Emirates Chocolates Fire Force Timely Intervention"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389047/fire-accident-kannur-market-road-koothuparamba-shop"
published_at: "2026-10-27T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0dba61f701_fire-accident-kannur-market-road-koothuparamba-shop.jpg"
keywords: ["Kannur Fire Accident", "Emirates Chocolates Market Road", "Koothuparamba VC Ahmed", "Kannur Fire Force", "Short Circuit Fire"]
---

# കണ്ണൂർ നഗരത്തിൽ കൂത്തുപറമ്പ് സ്വദേശിയുടെ  വ്യാപാര സ്ഥാപനത്തിൽ തീപ്പിടുത്തം ; ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അപകടം

> **Lead Summary:** കണ്ണൂർ: കണ്ണൂർ നഗരത്തിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കണ്ണൂർ മാർക്കറ്റ് റോഡ് ബസാർ പള്ളിക്ക് സമീപത്തെ എമിറേറ്റ്സ് ചോക്കലേറ്റ്സ് ആൻ്റ് ഡ്രൈ ഫ്രൂട്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനിടയാക്കിയത്. ഒന്നാം നിലയിൽ പുക ഉയരുന്നത് കണ്ട് വഴിയാത്രക്കാരാണ് ഫയർ സർവീസിൽ വിവരം അറിയിച്ചത്. കണ്ണൂരിൽ നിന്നും മൂന്ന് ഫയർ യൂണിറ്റ് എത്തിയാണ് രണ്ട് മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയത്.

## Article Content

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കണ്ണൂർ മാർക്കറ്റ് റോഡ് ബസാർ പള്ളിക്ക് സമീപത്തെ എമിറേറ്റ്സ് ചോക്കലേറ്റ്സ് ആൻ്റ് ഡ്രൈ ഫ്രൂട്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനിടയാക്കിയത്. ഒന്നാം നിലയിൽ പുക ഉയരുന്നത് കണ്ട് വഴിയാത്രക്കാരാണ് ഫയർ സർവീസിൽ വിവരം അറിയിച്ചത്. കണ്ണൂരിൽ നിന്നും മൂന്ന് ഫയർ യൂണിറ്റ് എത്തിയാണ് രണ്ട് മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയത്.

കൂത്തുപറമ്പ് സ്വദേശി വി.സി.അഹമ്മദിൻ്റെ ചോക്കലേറ്റ് കടയുടെ ഒന്നാം നിലയിൽ ചോക്കലേറ്റ് സൂക്ഷിക്കുന്ന ഭാഗത്താണ് തീ പടർന്നത്. മുൻവശത്തെ ഗ്ലാസും എ.സി.പി ഷീറ്റും വയറിങും കത്തിനശിച്ചു. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. തീപിടുത്തമുണ്ടായ സ്ഥാപനത്തിന്റെ തൊട്ടടുത്ത താജ് അറബ് സൂക്കിലേക്കും തീപടർന്നെങ്കിലും പെട്ടെന്ന് അണക്കാനായതിനാൽ കൂടുതൽ നാശനഷ്ടം ഉണ്ടായില്ല. അടുത്തടുത്ത് കടകൾ നിറഞ്ഞു നിൽക്കുന്ന മാർക്കറ്റ് റോഡിൽ ഫയർ സർവ്വീസിൻ്റെ സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്.

ജില്ലാ ഫയർ ഓഫീസർ ബി. രാജ്, അസി.സ്റ്റേഷൻ ഓഫീസർ ജോയ്, സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ എം. സൂരജ്, ഫയർ ആൻ്റ് റെസ്ക്യൂ‌ ഓഫീസർമാരായ സുരേഷ്, ഷിജു, ഷമിത്ത്, അർജുൻ, ശിൽപ, അനുജിത്ത്, നിമേഷ്, ജ്യോതിഷ് കൃഷ്ണൻ, ഹോംഗാർഡുമാരായ നിഖിൽ, സജിത തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

English Summary: Fire accident at Koothuparamba native's trade establishment in Kannur city major disaster averted due to timely intervention of Fire Force. Fire broke out at Emirates Chocolates and Dry Fruits near Bazar Mosque on Market Road Kannur. Short circuit caused fire. Passersby noticed smoke rising from first floor and informed Fire Service. Three fire units from Kannur arrived and after two hours of effort brought fire under control. Fire spread in chocolate storage area on first floor of chocolate shop owned by Koothuparamba native V C Ahmed. Front glass ACP sheet and wiring were burnt. Preliminary assessment shows loss of about two lakh rupees. Fire also spread to adjacent Taj Arab Souq but was quickly extinguished preventing further damage. Timely intervention of Fire Service averted major disaster on Market Road where shops are densely packed. District Fire Officer B Raj Assistant Station Officer Joy Senior Fire and Rescue Officer M Suraj Fire and Rescue Officers Suresh Shiju Shamith Arjun Shilpa Anujith Nimesh Jyothish Krishnan Home Guards Nikhil Sajitha and others participated in rescue operation.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389047/fire-accident-kannur-market-road-koothuparamba-shop)