---
title: "1995 മുതൽ വിജയക്കുതിപ്പ് ; പാനൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ രാജീവ് ഗാന്ധി ഹയർ സെക്കന്ററിക്ക്  31 ആം വർഷവും  ഓവറോൾ കിരീടം"
english_title: "Panoor Sub District Science Festival Rajiv Gandhi Higher Secondary 31st Overall Championship 1995"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389044/panoor-science-festival-rajiv-gandhi-hss-31st-overall-championship"
published_at: "2026-10-27T22:06:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0d37cbdf31_panoor-science-festival-rajiv-gandhi-hss-31st-overall-championship.jpg"
keywords: ["Panoor Sub District Science Festival", "Rajiv Gandhi Memorial HSS Mokeri", "RGM School Overall Champions", "1995 Winning Streak"]
---

# 1995 മുതൽ വിജയക്കുതിപ്പ് ; പാനൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ രാജീവ് ഗാന്ധി ഹയർ സെക്കന്ററിക്ക്  31 ആം വർഷവും  ഓവറോൾ കിരീടം

> **Lead Summary:** പാനൂർ: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 853 പോയൻ്റ് നേടി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്ര മേള, ഗണിതശാസ്ത്രമേള, പ്രവൃത്തി പരിചയ മേള സാമൂഹ്യ ശാസ്ത്ര മേള എന്നീ വിഭാഗങ്ങളിലും ഹയർ സെക്കൻ്ററി വിഭാഗത്തിൽ ശാസ്ത്ര മേള , ഗണിത ശാസത്ര മേള എന്നീ വിഭാഗങ്ങളിലും സ്കൂൾ കിരീടം നിലനിർത്തി.

## Article Content

പാനൂർ: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 853 പോയൻ്റ് നേടി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്ര മേള, ഗണിതശാസ്ത്രമേള, പ്രവൃത്തി പരിചയ മേള സാമൂഹ്യ ശാസ്ത്ര മേള എന്നീ വിഭാഗങ്ങളിലും ഹയർ സെക്കൻ്ററി വിഭാഗത്തിൽ ശാസ്ത്ര മേള , ഗണിത ശാസത്ര മേള എന്നീ വിഭാഗങ്ങളിലും സ്കൂൾ കിരീടം നിലനിർത്തി.

​1995 മുതൽ തുടർച്ചയായി പാനൂർ ഉപജില്ലാ ഓവറോൾ ചാമ്പ്യന്മാരെന്ന ചരിത്ര നേട്ടം കൂടിയാണ് ഇതോടെ സ്കൂൾ ആവർത്തിച്ചിരിക്കുന്നത്.

​ശാസ്ത്ര മേളയിൽ 168 പോയൻ്റും, ഗണിതശാസ്ത്രമേളയിൽ 210 പോയൻ്റും, പ്രവൃത്തി പരിചയ മേളയിൽ 333 പോയൻ്റും, സാമൂഹ്യശാസ്ത്ര മേളയിൽ 61 പോയൻ്റും നേടിയാണ് ആർ.ജി.എം. സ്കൂൾ മിന്നുന്ന വിജയം കൈവരിച്ചത്.

​വിജയികൾക്കുള്ള ട്രോഫികൾ സ്കൂൾ അധികൃതരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി. വിജയത്തിൽ ആഹ്ലാദം പങ്കുവെച്ചുകൊണ്ട് കുട്ടികൾ പാനൂർ ടൗണിൽ ആഹ്ലാദ പ്രകടനവും നടത്തി.

English Summary: Winning streak since 1995 Rajiv Gandhi Higher Secondary wins overall championship for 31st year in Panoor sub district science festival. Mokeri Rajiv Gandhi Memorial Higher Secondary School became overall champions scoring 853 points in sub district science festival. School retained crown in Science Fair Maths Fair Work Experience Fair Social Science Fair in High School section and Science Fair Maths Fair in Higher Secondary section. With this the school repeats historic achievement of being Panoor sub district overall champions continuously since 1995. RGM School achieved brilliant victory scoring 168 points in Science Fair 210 points in Maths Fair 333 points in Work Experience Fair and 61 points in Social Science Fair. School authorities and students together received trophies for winners. Children also held celebratory procession in Panoor town sharing joy of victory.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389044/panoor-science-festival-rajiv-gandhi-hss-31st-overall-championship)