---
title: "വടകരയിൽ  ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വച്ച്  വെട്ടേറ്റു."
english_title: "Vadakara POCSO Case Accused Attacked After Bail Released Victim Relative Suspect"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389004/vadakara-pocso-accused-attacked-after-bail-myyannur-nasar"
published_at: "2026-10-27T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae083df05d70_vadakara-pocso-accused-attacked-after-bail-myyannur-nasar.jpg"
keywords: ["Vadakara POCSO Case", "POCSO Accused Attacked", "Mayyannur Thattarath Meethal Nasar", "Vadakara Govt Hospital", "Kozhikode Medical College"]
---

# വടകരയിൽ  ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വച്ച്  വെട്ടേറ്റു.

> **Lead Summary:** വടകര: വടകര മയ്യന്നൂരിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി തട്ടാറത്ത് മീത്തൽ നാസറിന് വീട്ടിൽ വച്ച് വെട്ടേറ്റു. . പോക്സോ കേസിൽ റിമാൻ്റിലായിരുന്ന പ്രതി ഈയടുത്താണ് ജാമ്യത്തിലിറങ്ങിയത്

## Article Content

വടകര: വടകര മയ്യന്നൂരിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി തട്ടാറത്ത് മീത്തൽ നാസറിന് വീട്ടിൽ വച്ച് വെട്ടേറ്റു. . പോക്സോ കേസിൽ റിമാൻ്റിലായിരുന്ന പ്രതി ഈയടുത്താണ് ജാമ്യത്തിലിറങ്ങിയത്

പീഢനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നാസറിൻ്റെ കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്.

ഇയാളെ ഉടൻ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ, പ്രാഥമിക ചികിത്സയ്ക്ക് ശേഷം, വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം മൂന്നിനാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്.കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസ്സുകാരിയെ കടയുടമസ്ഥനായ നാസർ പീഡിപ്പിച്ചു എന്നാണ് പരാതി.

English Summary: POCSO case accused who was released on bail attacked inside his house in Vadakara. Victim is Thattarath Meethal Nasar of Mayyannur Vadakara who was in remand and recently released on bail. Preliminary assumption is relative of victim girl behind attack. Deep cuts on neck hands and many parts of body. Admitted to Vadakara Govt District Hospital immediately due to serious injuries shifted to Kozhikode Medical College Hospital for expert treatment after primary care. Incident that led to case occurred on 3rd of this month complaint alleges shop owner Nasar molested 10-year-old girl who came to shop to buy goods.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389004/vadakara-pocso-accused-attacked-after-bail-myyannur-nasar)