---
title: "ചേരാനെല്ലൂരിൽ ബെൻസ് ഇടിച്ച് 55 കാരൻ മരിച്ച സംഭവം ; കേസ് ഫയലുകൾ ഡിസിബിക്ക് കൈമാറി"
english_title: "Panoor Sub District CM Kids Winners Pratibha Vandanam Program"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389002/panoor-sub-district-cm-kids-winners-pratibha-vandanam"
published_at: "2026-10-27T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0841ee75fc_6addb49cc0a27_1001465910.jpg"
keywords: ["Cheranalloor Benz Accident", "17 Year Old Benz Case", "DCB Investigation", "Judge Misconduct Report", "MVD License Ban"]
---

# ചേരാനെല്ലൂരിൽ ബെൻസ് ഇടിച്ച് 55 കാരൻ മരിച്ച സംഭവം ; കേസ് ഫയലുകൾ ഡിസിബിക്ക് കൈമാറി

> **Lead Summary:** ചേരാനല്ലൂർ ബെൻസ് ഇടിച്ചു 55 കാരൻ മരിച്ച കേസിൽ ഡിസിബിക്കു കേസ് ഫയലുകൾ കൈമാറി. ലോ ആൻഡ് ഓർഡർ എഐജി അനൂജ് പലിവാൾ ചേരാനെല്ലൂർ സ്റ്റേഷനിൽ എത്തി. ജഡ്ജിന്റെ മൊഴി ഇന്നലെ എടുത്തു എങ്കിലും ഒഫീഷ്യൽ ആയി രേഖപ്പെടുത്തിയിരുന്നില്ല. അതിനാൽ അനുമതി വാങ്ങിയ ശേഷം പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും.

## Article Content

ചേരാനല്ലൂർ ബെൻസ് ഇടിച്ചു 55 കാരൻ മരിച്ച കേസിൽ ഡിസിബിക്കു കേസ് ഫയലുകൾ കൈമാറി. ലോ ആൻഡ് ഓർഡർ എഐജി അനൂജ് പലിവാൾ ചേരാനെല്ലൂർ സ്റ്റേഷനിൽ എത്തി. ജഡ്ജിന്റെ മൊഴി ഇന്നലെ എടുത്തു എങ്കിലും ഒഫീഷ്യൽ ആയി രേഖപ്പെടുത്തിയിരുന്നില്ല. അതിനാൽ അനുമതി വാങ്ങിയ ശേഷം പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും.

തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജി മൊഴി നൽകിയിട്ടുള്ളത്. അതേസമയം 17 കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ അഡീഷണൽ മജിസ്ട്രേറ്റിന് വീഴ്ച പറ്റി എന്നാണ് റിപ്പോർട്ട്‌. പോർട്ട്ഫോളിയോ ജഡ്‌ജ്‌ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ ആണ് ഈ കണ്ടെത്തൽ.

മകൻ അപകടം ഉണ്ടാക്കി എന്നറിഞ്ഞ ഉടൻ അച്ഛനായ ജഡ്ജി പോലീസ് സ്റ്റേഷനിൽ പോയത് തെറ്റ് ആണ്. ഔദ്യോഗിക ആവശ്യത്തിന് അല്ലാതെ സ്റ്റേഷനിൽ പോകുമ്പോൾ, ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങണമായിരുന്നു. ജഡ്ജിയെ സസ്‌പെൻഡ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും.

ഇതിനിടെ സ്വന്തം ഇൻസ്റ്റാഗ്രാം പേജ് 17കാരൻ ഡിലീറ്റ് ചെയ്തു. മുൻപ് വാഹനമോടിച്ചതിന്റെ തെളിവ് നശിപ്പിക്കാനാണ് ഇതെന്ന് പുറത്ത് വരുന്ന സൂചന. 17 കാരൻ ലൈസൻസ് എടുക്കുന്നത് വിലക്കാൻ എംവിഡി മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 25 വയസ്സ് വരെ വിലക്കും. അപകടമുണ്ടാക്കിയ ബെൻസിന്റെ ആർസി സസ്പെൻഡ് ചെയ്യും.

English Summary: Pratibha Vandanam for CM Kids winners organized under leadership of Panoor sub-district Academic Council at Panoor UP School. Students from various schools felicitated. Koothuparamba Block Panchayat President Muhammed Fayis Arul inaugurated. Panoor AEO Baiju Keloth presided. HM Forum Secretary Rajan K Jigisha K Suveen PP Ragesh Najeeb Malil Panoor UP Headmistress V Jeeja spoke. Academic Council Secretary K Rineesh welcomed PP Sudheer thanked.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389002/panoor-sub-district-cm-kids-winners-pratibha-vandanam)