---
title: "വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ് പരിയാരം മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി"
english_title: "Veena George Attack Case SIT Records Statement of Pariyaram Medical College Doctors"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388992/veena-george-attack-case-sit-records-pariyaram-doctors-statement"
published_at: "2026-10-27T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae074b684d87_veena-george-attack-case-sit-records-pariyaram-doctors-statement.jpg"
keywords: ["eena George Attack Case", "KSU Attack Case", "Pariyaram Medical College", "SIT Investigation", "Kannur News"]
---

# വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ് പരിയാരം മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി

> **Lead Summary:** കണ്ണൂർ: വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി.

## Article Content

കണ്ണൂർ: വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി.

വീണ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ മൊഴി നൽകിയതായാണ് വിവരം. വീണ ജോർജിനെ ചികിത്സിച്ച മെഡിക്കൽ രേഖകളും എസ്‌ഐടി ശേഖരിച്ചു.

വീണ ജോർജിന്റെ ചികിത്സക്കായി അന്ന് രൂപീകരിച്ച 13 അംഗ മെഡിക്കൽ ബോർഡിലെ ഡോക്ടർമാരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. അന്നത്തെ സൂപ്രണ്ട് ഡോ കെ സുദീപ് ഉൾപ്പടെ സ്ഥലം മാറിപ്പോയ ഡോക്ടർമാരെ ഫോണിൽ വിളിച്ചും വിവരങ്ങൾ തേടി.

പുറത്ത് കാണത്തക്ക പരുക്ക് വീണ ജോർജിന് ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടർമാരുടെ മൊഴി. എന്നാൽ, കഴുത്തിൽ നീർക്കെട്ടും, രണ്ടു നാഡികൾ തള്ളിയ നിലയിലും കണ്ടതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തുടർപരിശോധനകൾ നടത്തി. വീട്ടിൽ പോകണമെന്ന് വീണ ജോർജ് ആവശ്യപ്പെട്ടതിനാലാണ് മെഡിക്കൽ ബോർഡ് ഓൺലൈനായി ചേർന്ന് ഡിസ്ചാർജ് ചെയ്തത്.

രക്തസമ്മർദ്ദവും ശരീരവേദനയും കുറഞ്ഞതിനാലും എംആർഐ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് ഇത്. അന്നത്തെ മെഡിക്കൽ കോളജ് രേഖകളും അന്വേഷണ സംഘം ശേഖരിച്ചു.

മന്ത്രിയായിരിക്കെ ഫെബ്രുവരി 25നാണ് കണ്ണൂരിൽ വീണയ്ക്ക് നേരെ പ്രതിഷേധമുണ്ടായത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് രാത്രി പരിയാരത്തേക്ക് മാറ്റിയത്.

English Summary: In case alleging KSU workers attempted to attack Veena George SIT recorded statement of doctors at Pariyaram Medical College. Doctors reportedly said there was no externally visible injury on Veena George SIT also collected medical records. Statement taken from doctors of 13-member medical board formed then including former superintendent Dr K Sudeep contacted by phone. Doctors said no visible external injury but swelling in neck and two nerves protruding noted so further tests in ICU. Medical board met online and discharged her as Veena George wanted to go home after BP and body pain reduced and based on MRI report. Medical college records of that time also collected. Incident occurred Feb 25 while she was minister protest against her in Kannur after primary check at Kannur district hospital she was shifted to Pariyaram at night.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388992/veena-george-attack-case-sit-records-pariyaram-doctors-statement)