---
title: "സ്ഫോടക വസ്തു ശേഖരം കണ്ടെത്തുന്നതിൽ പാനൂർ, തലശേരി, കൂത്തുപറമ്പ് മേഖലയിൽ സ്തുതർ ഹ്യ സേവനം ; കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ 'ചേതക്ക്' വിടവാങ്ങി"
english_title: "Kannur City Police Dog Squad Chethak Final Salute Explosive Detection Service Farewell"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388955/kannur-city-police-dog-squad-chethak-farewell-final-salute"
published_at: "2026-10-27T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae04c445bd68_kannur-city-police-dog-squad-chethak-farewell-final-salute.jpg"
keywords: ["Chethak Police Dog", "Kannur City Police Dog Squad", "K9 Squad Farewell", "Explosive Detection Dog", "Kannur Police"]
---

# സ്ഫോടക വസ്തു ശേഖരം കണ്ടെത്തുന്നതിൽ പാനൂർ, തലശേരി, കൂത്തുപറമ്പ് മേഖലയിൽ സ്തുതർ ഹ്യ സേവനം ; കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ 'ചേതക്ക്' വിടവാങ്ങി

> **Lead Summary:** പാനൂർ: കണ്ണൂർ സിറ്റി പോലീസ് ഡോഗ് സ്ക്വാഡിലെ സ്ഫോടക വസ്തു പരിശോധനാ വിഭാഗം അംഗമായിരുന്ന 'ചേതക്ക്' പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വിടവാങ്ങി. പത്തുവർഷത്തോളം കേരള പൊലീസിന് സ്തുത്യർഹമായ സേവനം നൽകിയ ചേതക്കിന് സേനയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ അന്ത്യോപചാരം അർപ്പിച്ചു.

## Article Content

പാനൂർ: കണ്ണൂർ സിറ്റി പോലീസ് ഡോഗ് സ്ക്വാഡിലെ സ്ഫോടക വസ്തു പരിശോധനാ വിഭാഗം അംഗമായിരുന്ന 'ചേതക്ക്' പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വിടവാങ്ങി. പത്തുവർഷത്തോളം കേരള പൊലീസിന് സ്തുത്യർഹമായ സേവനം നൽകിയ ചേതക്കിന് സേനയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ അന്ത്യോപചാരം അർപ്പിച്ചു.

​മധ്യപ്രദേശിലെ ബി.എസ്.എഫ് അക്കാദമി തെക്കൻപൂർ നിന്ന് പരിശീലനം പൂർത്തിയാക്കിയ ചേതക്ക്, 2017 മുതലാണ് കണ്ണൂർ സിറ്റി പോലീസ് ഡോഗ് സ്ക്വാഡിൽ സേവനം ആരംഭിച്ചത്. സർവീസ് കാലാവധി പൂർത്തിയായതിനെ തുടർന്ന് ആറുമാസത്തെ സേവന കാലാവധി നീട്ടിനൽകിയിരുന്നെങ്കിലും, ഇതിനിടയിൽ കിഡ്നി സംബന്ധമായ അസുഖം ബാധിക്കുകയായിരുന്നു. തുടർന്ന് ജില്ലാ മൃഗാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ​

കണ്ണൂരിൽ തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി സുപ്രധാന സ്ഫോടക വസ്തു പരിശോധനകളിൽ ചേതക്ക് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ ഒരു വർഷത്തോളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും സുരക്ഷാ പരിശോധനകൾക്കായി നിയോഗിക്കപ്പെട്ടിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സരീഷ് . കെരതീഷ്. എം.വി എന്നിവരായിരുന്നു ചേതക്കിന്റെ ഹാൻഡ്ലർമാർ.​ചേതക്കിന്റെ വേർപാടിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസ് അനുശോചനം

രേഖപ്പെടുത്തി. കണ്ണൂർ സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് മനോജ് വി.വി, കെ.എ.പി 4 ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് രാജീവൻ എ, കണ്ണൂർ സിറ്റി ഡി.എച്ച്.ക്യ റിസർവ് ഇൻസ്പെക്ടർ ബിജു പി.ആർ, കണ്ണൂർ സിറ്റി കെ.9 സ്ക്വാഡ് ഇൻചാർജ്(എസ്ഐ) ജയ്സൺ ജോർജ്, കണ്ണൂർ റൂറൽ കെ.9 സ്ക്വാഡ് ഇൻചാർജ്(എസ്ഐ) ബാബുരാജ് പി വി, കാസർ​ഗോഡ് കെ.9 സ്ക്വാഡ് ഇൻചാർജ്(എസ്.സി.പി.ഒ) ഷീബു കെ തുടങ്ങിയ ഉദ്യോഗസ്ഥർ ചേതക്കിന്റെ ഭൗതികശരീരത്തിൽ അന്ത്യോപചാരം അർപ്പിച്ചു. പൊലീസ് സേനയുടെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

English Summary: Explosive detection dog Chethak of Kannur City Police Dog Squad given full official honors farewell after nearly 10 years of commendable service. Trained at BSF Academy Tekanpur Madhya Pradesh started service in 2017. Service extended by six months after completion but died during treatment for kidney disease at district veterinary hospital. Played crucial role in several explosive checks in Thalassery Panoor Koothuparamba and served one year at Kannur International Airport security. Handlers were Senior CPOs Sareesh K and Ratheesh MV. City Police Commissioner BV Vijay Bharat Reddy IPS condoled. Officials including Narcotic Cell ACP Manoj VV KAP 4 Bn Asst Commandant Rajeevan A DHQ RI Biju PR City K9 in-charge SI Jaison George Rural K9 in-charge SI Baburaj PV Kasargod K9 in-charge SCPO Sheebu K paid last respects with official police honors.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388955/kannur-city-police-dog-squad-chethak-farewell-final-salute)