---
title: "സിപിഎമ്മിന്റെ മുതിർന്ന നേതാവ് കണ്ണപുരത്തെ സി.എം കുഞ്ഞമ്പു നിര്യാതനായി"
english_title: "Kannapuram Senior CPM Leader CM Kunjampu Passes Away Obituary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388921/kannapuram-senior-cpm-leader-cm-kunjampu-passes-away"
published_at: "2026-10-27T09:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0236177ad7_kannapuram-senior-cpm-leader-cm-kunjampu-passes-away.jpg"
keywords: ["CM Kunjampu", "Kannapuram CPM", "CPM Leader Death", "CITU Leader", "Kannapuram Obit"]
---

# സിപിഎമ്മിന്റെ മുതിർന്ന നേതാവ് കണ്ണപുരത്തെ സി.എം കുഞ്ഞമ്പു നിര്യാതനായി

> **Lead Summary:** കണ്ണപുരം: സിപിഐഎമ്മിന്റെ മുതിർന്ന നേതാവ് കണ്ണപുരത്തെ സി.എം കുഞ്ഞമ്പു നിര്യാതനായി.1957 ൽ പാർട്ടി മെമ്പർഷിപ്പിൽ വന്ന സഖാവ് അവിഭക്ത കണ്ണപുരം ലോക്കൽ കമ്മിറ്റി അംഗവും സി.ഐ.ടി.യു രൂപീകൃത കൊൽക്കത്ത സമ്മേളനത്തിൽ പങ്കെടുത്ത സഖാവുമാണ്. നെയ്ത്ത് തൊഴിലാളി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.

## Article Content

കണ്ണപുരം: സിപിഐഎമ്മിന്റെ മുതിർന്ന നേതാവ് കണ്ണപുരത്തെ സി.എം കുഞ്ഞമ്പു നിര്യാതനായി.1957 ൽ പാർട്ടി മെമ്പർഷിപ്പിൽ വന്ന സഖാവ് അവിഭക്ത കണ്ണപുരം ലോക്കൽ കമ്മിറ്റി അംഗവും സി.ഐ.ടി.യു രൂപീകൃത കൊൽക്കത്ത സമ്മേളനത്തിൽ പങ്കെടുത്ത സഖാവുമാണ്. നെയ്ത്ത് തൊഴിലാളി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.

കർഷക തൊഴിലാളി യൂണിയൻ മുൻ സംസ്ഥാന കമ്മിറ്റി അംഗമായ സഖാവ് വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനത്ത് നിലവിൽ പ്രവർത്തിച്ചു വരുന്നു. നിലവിൽ സി.പി.ഐ.എം ടൗൺ തെക്ക് ബ്രാഞ്ച് അംഗവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് അംഗവും സി.ഐ.ടി.യു പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗവുമാണ്.ഭാര്യ: എ. മാധവി (സിപിഐഎം ടൗൺ തെക്ക് ബ്രാഞ്ച് അംഗം, മഹിളാ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗം)

മക്കൾ: ലതിക മൊട്ടമ്മൽ, സണ്ണിരാജ് അടുത്തില

മരുമക്കൾ: രാമദാസൻ മൊട്ടമ്മൽ, സിന്ധു അടുത്തില

രാവിലെ 11 മണി മുതൽ 2 മണി വരെ സിപിഐഎം കണ്ണപുരം വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിലും തുടർന്ന് കണ്ണപുരം മോയൻ റോഡ് കർഷക വായനശാലയ്ക്ക് സമീപമുള്ള വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പൊന്നച്ചി കൊവ്വൽ ശാന്തി തീരം ശ്മശാനത്തിൽ.

English Summary: Senior CPM leader from Kannapuram CM Kunjampu passed away. He became party member in 1957 served as undivided Kannapuram local committee member and attended CITU formation Kolkata conference. He was jailed during weaving workers strike. Former state committee member of Karshaka Thozhilali Union currently Town South branch member Karshaka Thozhilali Union district executive member and CITU Pappinissery area committee member. Wife A Madhavi CPM Town South branch member former Mahila Association district president and state committee member. Public viewing at CPM Kannapuram West local committee office from 11 am to 2 pm and then at house near Kannapuram Moyan Road Karshaka Vayanasala. Cremation at 5 pm today at Ponnachi Kovval Shanthi Theeram crematorium.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388921/kannapuram-senior-cpm-leader-cm-kunjampu-passes-away)