---
title: "ചമ്പാട് മേഖലയിൽ ഭീതി പരത്തി പന്നിക്കൂട്ടത്തിന്റെ സഞ്ചാരം തുടരുന്നു ; ഇത്തവണയെത്തിയത്  പുഞ്ചവയൽ പരിസരത്ത്"
english_title: "Chambad Wild Boar Herd Fear Poonchavayal Area Ababeel Furniture Shop"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388867/chambad-wild-boar-herd-poonchavayal-fear-shooters-demand"
published_at: "2026-10-26T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf6920357c6_chambad-wild-boar-herd-poonchavayal-fear-shooters.jpg"
keywords: []
---

# ചമ്പാട് മേഖലയിൽ ഭീതി പരത്തി പന്നിക്കൂട്ടത്തിന്റെ സഞ്ചാരം തുടരുന്നു ; ഇത്തവണയെത്തിയത്  പുഞ്ചവയൽ പരിസരത്ത്

> **Lead Summary:** ചമ്പാട്: ചമ്പാട് മേഖലയിൽ ഭീതി പരത്തി വീണ്ടും കാട്ടുപന്നി കൂട്ടങ്ങൾ. പുഞ്ചവയൽ റോഡിൽ അബാബീൽ ഫർണിച്ചർ ഷോപ്പ് പരിസരത്താണ് പന്നിക്കൂട്ടത്തെ കണ്ടത്. വാഹനത്തിന്റെ ലൈറ്റ് കണ്ടു ഓടി മറയുകയായിരുന്നു.

## Article Content

ചമ്പാട്: ചമ്പാട് മേഖലയിൽ ഭീതി പരത്തി വീണ്ടും കാട്ടുപന്നി കൂട്ടങ്ങൾ. പുഞ്ചവയൽ റോഡിൽ അബാബീൽ ഫർണിച്ചർ ഷോപ്പ് പരിസരത്താണ് പന്നിക്കൂട്ടത്തെ കണ്ടത്. വാഹനത്തിന്റെ ലൈറ്റ് കണ്ടു ഓടി മറയുകയായിരുന്നു.

കൃഷി നശിപ്പിക്കൽ മാത്രമല്ല ഇവ വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും, സ്കൂൾ വിദ്യാർത്ഥികൾക്കും ഒരേ പോലെ ഭീഷണിയാണ്. ഇവയുടെ ഓട്ടത്തിലെങ്ങാനും മുന്നിൽ പെട്ടാൽ കുത്തി മലർത്താനുള്ള ശേഷി ഇവക്കുണ്ട്. അതുകൊണ്ടു തന്നെ ഉടൻ തന്നെ ഷൂട്ടർമാരെ എത്തിക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

English Summary: Wild boar herds continue to cause fear in Chambad region this time spotted near Poonchavayal road near Ababeel Furniture Shop. Herd ran away after seeing vehicle light. Apart from crop destruction they pose threat to motorists pedestrians and school students as they can attack if someone comes in way while running. Locals demand panchayat to bring shooters immediately.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388867/chambad-wild-boar-herd-poonchavayal-fear-shooters-demand)