---
title: "മൊകേരി തങ്ങൾപീടികയിൽ യുവാവിന് മർദനമേറ്റ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ ; അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ റൂട്ട് മാർച്ചുമായി പാനൂർ പൊലീസ്"
english_title: "Mokeri Thangalpeedika Youth Assault Four Arrested Panoor Police Route March"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388859/mokeri-thangalpeedika-assault-four-arrested-panoor-police-route-march"
published_at: "2026-10-26T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf59b002fed_Untitled-8_copy.jpg"
keywords: ["Mokeri Assault", "Thangalpeedika Attack", "Panoor Police", "Four Arrested", "Route March"]
---

# മൊകേരി തങ്ങൾപീടികയിൽ യുവാവിന് മർദനമേറ്റ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ ; അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ റൂട്ട് മാർച്ചുമായി പാനൂർ പൊലീസ്

> **Lead Summary:** പാനൂർ: മൊകേരി തങ്ങൾപീടികയിൽ യുവാവിന് മർദനമേറ്റ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.മാക്കൂൽപീടിക സ്വദേശി കോട്ടോ ള്ളതിൽ അനസിനാണ് കഴിഞ്ഞ ദിവസം തങ്ങൾ പിടിക കനാൽ പരിസരത്ത് നിന്നും ഒരുസംഘത്തിന്റെ മർദ്ധനമേറ്റത്. തങ്ങൾ പീടിക പുതിയ കാവ് ക്ഷേത്രം കനാലിന് സമീപം വച്ചായിരുന്നു സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിന് പോകുകയായിരുന്ന അനസിനെ KL 58 AH 5792 നമ്പർ സ്കൂട്ടർ തടഞ്ഞു നിർത്തി ആക്രമിച്ചത്.

## Article Content

പാനൂർ: മൊകേരി തങ്ങൾപീടികയിൽ യുവാവിന് മർദനമേറ്റ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.മാക്കൂൽപീടിക സ്വദേശി കോട്ടോ ള്ളതിൽ അനസിനാണ് കഴിഞ്ഞ ദിവസം തങ്ങൾ പിടിക കനാൽ പരിസരത്ത് നിന്നും ഒരുസംഘത്തിന്റെ മർദ്ധനമേറ്റത്. തങ്ങൾ പീടിക പുതിയ കാവ് ക്ഷേത്രം കനാലിന് സമീപം വച്ചായിരുന്നു സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിന് പോകുകയായിരുന്ന അനസിനെ KL 58 AH 5792 നമ്പർ സ്കൂട്ടർ തടഞ്ഞു നിർത്തി ആക്രമിച്ചത്.

സംഭവത്തിൽ 9 പേർക്കെതിരെ ബി.എൻ.എസ് 189 (2), 191(2), 126 (2), 115(2), 351(2),196 എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്ത പാനൂർ പൊലീസ് 4 പേരെ അറസ്റ്റു ചെയ്തു.

ഒന്നു മുതൽ മൂന്ന് വരെ പ്രതികളായ യദുകൃഷ്ണൻ, ആകാശ്, അനുജിത്ത്, പ്രായപൂർത്തിയാകാത്തൊരാൾ എന്നിവരെയാണ് എസ്.ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി ആകാശിന്റെ ട്രാവലർ വാഹനത്തിന് നേരെ നേരത്തെ അക്രമം നടന്നിരുന്നു. ഇതിന്റെ വിരോധത്താലാണ് അനസിന് നേരെ അക്രമമുണ്ടായത്.

പ്രദേശത്ത് അക്രമസംഭവങ്ങളരങ്ങേറാൻ സാധ്യതയുണ്ടെന്ന് കണ്ട് പാനൂർ പൊലീസ് എസ്.എച്ച്.ഒ ടി.എൻ സന്തോഷ് കുമാർ, എസ്.ഐ മരിയ പ്രിൻസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പാനൂരിൽ നിന്നും തങ്ങൾ പീടികയിലേക്ക് റൂട്ട് മാർച്ച് നടത്തി. തങ്ങൾ പീടിക പുതിയ കാവ് പരിസരത്ത് അനധികൃതമായി നിർമ്മിച്ച കൂടാരം പൊലീസ് പൊളിച്ച് നീക്കുകയും ചെയ്തു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

English Summary: Youth assaulted in Mokeri Thangalpeedika. Victim Anas 42 from Makkoolpeedika Kottollathil attacked near Thangalpeedika canal while going for friend's housewarming near Puthiya Kavu temple by group who blocked his scooter KL 58 AH 5792. Panoor police registered case against 9 under BNS sections 189(2) 191(2) 126(2) 115(2) 351(2) 196 and arrested four including Yadukrishnan Akash Anujith and a minor under SI Maria Prince. Attack allegedly in revenge for earlier attack on second accused Akash's traveller vehicle. To prevent further incidents Panoor SHO TN Santhosh Kumar and SI Maria Prince led route march from Panoor to Thangalpeedika. Police also demolished illegally built shed near Thangalpeedika Puthiya Kavu. Heavy police deployment camping in area.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388859/mokeri-thangalpeedika-assault-four-arrested-panoor-police-route-march)