---
title: "കണ്ണവത്ത് രണ്ടിടത്ത് റോഡിൽ ബോംബ് സ്ഫോടനം ; ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് സമീപത്തെ കെട്ടിടത്തിന് കേട്പാട്"
english_title: "Kannavam Bomb Blast Two Places Forest Range Office Building Damaged Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388811/kannavam-bomb-blast-road-forest-range-office-building-damaged"
published_at: "2026-10-26T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf14eac9e32_kannavam-bomb-blast-road-forest-range-office.jpg"
keywords: ["Kannavam Bomb Blast", "Forest Range Office", "Kannur News", "Steel Bomb", "Police Investigation"]
---

# കണ്ണവത്ത് രണ്ടിടത്ത് റോഡിൽ ബോംബ് സ്ഫോടനം ; ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് സമീപത്തെ കെട്ടിടത്തിന് കേട്പാട്

> **Lead Summary:** കണ്ണവത്ത് രണ്ടിടങ്ങളിലായി റോഡിൽ ബോംബ് സ്ഫോടനം. കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് സംഭവം. സ്ഫോടനത്തിന്റെ ശക്തമായ ആഘാതത്തിൽ റെയ്ഞ്ച് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ജനൽ ഗ്ലാസുകൾ തകർന്നു വീണു.

## Article Content

കണ്ണവത്ത് രണ്ടിടങ്ങളിലായി റോഡിൽ ബോംബ് സ്ഫോടനം. കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് സംഭവം. സ്ഫോടനത്തിന്റെ ശക്തമായ ആഘാതത്തിൽ റെയ്ഞ്ച് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ജനൽ ഗ്ലാസുകൾ തകർന്നു വീണു.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.സംഭവസ്ഥലത്ത് കണ്ണവം പോലീസും ബോംബ്-ഡോഗ് സ്‌ക്വാഡുകളും എത്തി വിപുലമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി പ്രദേശത്തെ സി.സി.ടി.വി. (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

English Summary: Bomb blast on road at two places in Kannavam. Incident near Kannavam Range Forest Office and at Chunday. Window glasses of building near range office shattered due to strong impact. No casualties reported. Kannavam police and bomb dog squads reached spot started extensive inspection. Preliminary police assumption is steel bomb exploded. Police intensified investigation focusing on CCTV footage and collecting information from locals to find culprits.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388811/kannavam-bomb-blast-road-forest-range-office-building-damaged)