---
title: "അമിത് ഷാക്ക് എതിരായ  അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി വിധി ; കുറ്റവിമുക്തനാക്കി"
english_title: "Amit Shah Defamation Case Rahul Gandhi Acquitted Sultanpur MP MLA Court Verdict"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388798/amit-shah-defamation-case-rahul-gandhi-acquitted-sultanpur-court"
published_at: "2026-10-26T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf00d915fd1_amit-shah-defamation-case-rahul-gandhi-acquitted-sultanpur-court.jpg"
keywords: []
---

# അമിത് ഷാക്ക് എതിരായ  അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി വിധി ; കുറ്റവിമുക്തനാക്കി

> **Lead Summary:** അമിത് ഷാക്കെതിരായ അപകീർത്തി പരാമർശത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അനുകൂലമായി കോടതി വിധി. കേസ് പരിഗണിച്ച സുൽത്താൻപുരിലെ എംപി-എംഎൽഎ കോടതി രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി. അമിത് ഷാക്കെതിരായി നടത്തിയ കൊലയാളി പരാമർശത്തിലായിരുന്നു കേസ്. എന്നാൽ പരാമർശം അപകീർത്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

## Article Content

അമിത് ഷാക്കെതിരായ അപകീർത്തി പരാമർശത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അനുകൂലമായി കോടതി വിധി. കേസ് പരിഗണിച്ച സുൽത്താൻപുരിലെ എംപി-എംഎൽഎ കോടതി രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി. അമിത് ഷാക്കെതിരായി നടത്തിയ കൊലയാളി പരാമർശത്തിലായിരുന്നു കേസ്. എന്നാൽ പരാമർശം അപകീർത്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇത് മാനനഷ്ടമുണ്ടാക്കുന്ന സ്വഭാവമുള്ളതല്ലെന്നും അമിത് ഷാക്കെതിരെ നിലനിന്നിരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് രാഹുൽ ഗാന്ധി ചെയ്തതെന്നായിരുന്നു കോടതിയിൽ കോൺഗ്രസ് നേതാവിൻ്റെ അഭിഭാഷകൻ വാദിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയിൽ നിന്ന് രാഹുൽ ഗാന്ധിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്.

English Summary: Court verdict in favor of Lok Sabha Opposition Leader Rahul Gandhi in defamation case against Amit Shah. Sultanpur MP-MLA court acquitted Rahul Gandhi. Case was over murderer remark against Amit Shah but court observed remark was not defamatory. Congress leader's lawyer argued it was not defamatory in nature and only pointed out existing allegations against Amit Shah. Court accepted argument and pronounced verdict in favor of Rahul Gandhi.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388798/amit-shah-defamation-case-rahul-gandhi-acquitted-sultanpur-court)