---
title: "യുവ കവയത്രി എ.കെ ഗോപികയുടെ 'തീ തൊട്ട പൂക്കൾ' പിണറായിയിൽ  പ്രകാശനം ചെയ്തു."
english_title: "Young Poet AK Gopika Thee Thotta Pookkal Book Release Pinarayi M Vijin MLA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388782/ak-gopika-thee-thotta-pookkal-book-release-pinarayi"
published_at: "2026-10-26T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adeed7051c63_ak-gopika-thee-thotta-pookkal-book.jpg"
keywords: ["AK Gopika", "Thee Thotta Pookkal", "Pinarayi News", "M Vijin MLA", "Poetry Book Release"]
---

# യുവ കവയത്രി എ.കെ ഗോപികയുടെ 'തീ തൊട്ട പൂക്കൾ' പിണറായിയിൽ  പ്രകാശനം ചെയ്തു.

> **Lead Summary:** പിണറായി: യുവകവയത്രി എ കെ ഗോപിക യുടെ തീ തൊട്ട പൂക്കൾ കവിത സമാഹാരം പ്രകാശനം ചെയ്തു.പിണറായി ഇ എം എസ് സ്മാരക വായനശാലയിൽ എം വിജിൻ എം എൽ എ പുസ്തക പ്രകാശനം നിർവഹിച്ചു.കവി സോമൻ കടലൂർ പുസ്തകം ഏറ്റുവാങ്ങി.പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ പുസ്തക പരിചയം നടത്തി.

## Article Content

പിണറായി: യുവകവയത്രി എ കെ ഗോപിക യുടെ തീ തൊട്ട പൂക്കൾ കവിത സമാഹാരം പ്രകാശനം ചെയ്തു.പിണറായി ഇ എം എസ് സ്മാരക വായനശാലയിൽ എം വിജിൻ എം എൽ എ പുസ്തക പ്രകാശനം നിർവഹിച്ചു.കവി സോമൻ കടലൂർ പുസ്തകം ഏറ്റുവാങ്ങി.പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ പുസ്തക പരിചയം നടത്തി.

ജില്ല പഞ്ചായത്ത്‌ അംഗം കെ അനുശ്രീ അധ്യക്ഷ ആയി.DYFI ജില്ല സെക്രട്ടറി മുഹമ്മദ്‌ അഫ്സൽ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി എം അഖിൽ,ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ,

വനിത സാഹിതി ജില്ല സെക്രട്ടറി ബീന ഇ ഡി,സിപിഐഎം പിണറായി ഏരിയ സെക്രട്ടറി കെ ശശിധരൻ, വേങ്ങാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി ചന്ദ്രൻ, കോട്ടയം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ ആരതി,നിവേദ് കെ സ്വാഗതവും, ടി കെ അനൂപ് നന്ദി യും പറഞ്ഞു.63 കവിതകൾ അടങ്ങിയ കവിതസമാഹാരം ഇതൾ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.

English Summary: Young poet AK Gopika's poetry collection Thee Thotta Pookkal released at Pinarayi EMS Smaraka Vayanasala. M Vijin MLA released book, poet Soman Kadalur received it. Purogamana Kala Sahithya Sangham state secretary MK Manoharan introduced book. District Panchayat member K Anusree chaired. DYFI district secretary Muhammed Afsal, district sports council president PM Akhil, library council district president Mukundan Mathathil, Vanitha Sahithi district secretary Beena ED and others attended. Collection of 63 poems published by Ithal Books.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388782/ak-gopika-thee-thotta-pookkal-book-release-pinarayi)